ചോറുഞാന്‍ ചോദിച്ചില്ല (കവിത: അനിയന്‍ വാര്യര്‍)
ചോറു ഞാന്‍ ചോദിച്ചീല
സദ്യ ഞാന്‍ കാംക്ഷിച്ചീല
പാവമെന്‍ പഴന്തുണി --
-ക്കെട്ടില്‍ ഞാനൊളിപ്പിച്ച
പഴഞ്ചോറുണ്ണുവാനെന്നെ
അനുവദിക്കില്ലേ നീ ...
കൊടുക്കൂ നൈയ്ച്ചോറും
ചതുര്‍വിഭവങ്ങളും
വിശിഷ്ടരാം ശിഷ്യര്‍ക്ക്
യഥേഷ്ടം ഭക്തവത്സലാ
ഒരുപക്ഷെ ഒരുപങ്കവര്‍
തന്നേയ്ക്കും കമ്മീഷനായ് ...
പാവമാം അടിയന്‍ ഈ
കല്ലരിച്ചോറുണ്ണുമ്പോള്‍
മണ്ണുവാരിയിടല്ലേ നീ
( തീര്‍ന്നു ; വേണമെങ്കില്‍ )
അഗതിയാം അടിയനെയും
സൃഷ്ടിച്ചതങ്ങുതന്നെയല്ലേ ?
അല്ലെങ്കില്‍ അവനാര് ??
എന്തിന് പാവങ്ങളെ സൃഷ്ടിച്ചു ???
പാവങ്ങളെമാത്രം ! ചോദിക്കും ഞാന്‍
C. S. Sankara Warrier, Anubhuti Cherussery
Comments