ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദിവ്യബലി മധ്യേ കത്തോലിക്കാ വൈദികനെ ഐഎസ് ഭീകരന് കോടാലികൊണ്ട് വെട്ടിപരിക്കേല്പിച്ചു. സുമാട്രയിലെ മേഡനിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെയാണു സംഭവം. 18കാരനായ അക്രമിയെ വിശ്വാസികള്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിച്ചു.
പരിക്കേറ്റ ഫാ.ആല്‍ബര്‍ട്ട് പന്ഡിയാന്ഗനെ(60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവേര്‍ ആക്രമണം നടത്തി നിരവധി പേരെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ അക്രമി ബാഗിലെ ബോംബ് പൊട്ടാത്തതിനെത്തുടര്ന്നാണു വൈദികനെ ആക്രമിച്ചതെന്നു പറയപ്പെടുന്നു. ബാഗിലുണ്ടായിരുന്ന നാടന്‍ ബോംബിനു തീ കൊളുത്തിയെങ്കിലും സ്ഫോടനം ഉണ്ടായില്ല. സഫോടനം നടന്നിരുന്നെങ്കില്‍ നിരവധി പേര്‍ക്കു ജീവഹാനി സംഭവിക്കുമായിരുന്നു.
ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ഇരിക്കുകയായിരുന്ന അക്രമി അള്‍ത്താരയ്ക്കു സമീപത്തെത്തി വൈദികനെ ആക്രമിക്കുകയായിരുന്നു. ഇത് ഭീകരാക്രമണമാണെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്നു പോലീസ് വ്യക്തമാക്കി.ഐഎസിന്റെ പതാക ഇയാളുടെ പക്കല്‍നിന്നു കണെ്ടടുത്തു.
Comments