Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പശുവും പട്ടിയും ? (ബാബു പാലത്തുംപാട്ട്)

Picture

 പശു ഒരു വീട്ടു മൃഗമാണ്
പട്ടിയും ഒരു വീട്ടു മൃഗമാണ്.

ഇന്ന്:­
പശു ഇന്ത്യയില്‍ ഒരു വന്യ മൃഗമായിത്തീര്‍ന്നിരിക്കുന്നു.
പട്ടി കേരളത്തിലും വന്യ മൃഗമായിത്തീര്‍ന്നിരിക്കുന്നു
പശുവിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ അടിച്ചു കൊല്ലുന്നു
തെരുവിലെ പട്ടികള്‍ മനുഷ്യനെ കടിച്ചു കൊല്ലുന്നു.

പശു സ്‌നേഹികളെ പേടിച്ചു ജീവിക്കുന്ന പാവങ്ങള്‍
തെരുവ് പട്ടികളെ പേടിച്ചു ജീവിക്കുന്ന ദരിദ്രര്‍.

ആംബുലന്‍സ് കൊടുക്കാഞ്ഞതിനാല്‍:­
മരിച്ച ഭാര്യയുടെ ശവവും ചുമന്നു തെരുവിലൂടെ 60 കി.മി. നടക്കുന്ന ദളിതന്‍.
മരിച്ച അമ്മയെ തോളിലേറ്റി നടക്കുന്ന അച്ഛനൊപ്പം നടക്കുന്ന മകള്‍
ജനിക്കാനിരിക്കുന്ന കുഞ്ഞിനേയും വയറ്റില്‍ ചുമന്നു ആശുപത്രിയിലേക്ക് 6 കി.മി. നടക്കുന്ന ഗര്‍ഭിണി.

യഥാര്‍ത്ഥ ഹിന്ദു ചമയുന്നവര്‍ക്ക് ഭയങ്കര ഗോമാതാ സ്‌നേഹം.
മുന്തിയ കാറുകളില്‍ വിലസുന്നവര്‍ക്ക് മുന്തിയ പട്ടി സ്‌നേഹം.
മനുഷ്യന്‍ ചത്താലും പശുവും പട്ടിയും ചാകരുതെന്നു വാശി പിടിക്കുന്ന മനുഷ്യര്‍.

ആക്രമണകാരികളായ പട്ടികളെ കൊല്ലുമെന്ന് സംസ്ഥാന മന്ത്രി
ഒരു പട്ടിയേയും കൊല്ലാന്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രി.
പട്ടികള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന വലിയ വക്കീലന്മാര്‍
പട്ടികളെ കൊന്നാല്‍ കളി മാറുമെന്ന് വക്കീല്‍ ഭൂഷണം .
പട്ടികളെ കൊല്ലണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യ മന്ത്രിയുടെ മലക്കം മറിച്ചില്‍.
പശുവിനെയും പട്ടിയെയും വോട്ടിനായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍.
കോടികളുടെ പേ വിഷബാധ ഔഷധങ്ങള്‍ വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന മരുന്നു
കമ്പനികള്‍.
പണത്തിനായി പലര്‍ക്കും അവര്‍ക്കും ചൂട്ടു വീശുന്ന മറ്റു സ്ഥാപിത താല്പര്യക്കാര്‍

മനുഷ്യന്‍ ഒരു മൃഗമാണ്
വിവേകമുള്ള ഇരുകാലി മൃഗം

വിവേകശൂന്യരായ ഇരുകാലി മൃഗങ്ങളും ധാരാളം .
കൈകള്‍ കാലുകള്‍ ആകുകയും ഒപ്പം വിവേകം കുറയുകയും ചെയ്ത മനുഷ്യര്‍.

അവര്‍
തെരുവ് നായ്ക്കളോ അതോ തെരുവ് പശുക്കളോ എന്ന സംശയം മാത്രം ബാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code