Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ ഒന്നിന്

Picture

 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ ഒന്നിനു ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. "ഹാര്‍മണി ഫെസ്റ്റിവല്‍' എന്നു നാമകരണം ചെയ്തിരിക്കുന്ന കലാമേള ഷിക്കാഗോയിലെ വിവിധ സഭകളിലെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ താലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറും. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. കിഡ്‌സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ പ്രായത്തിനനുസരിച്ച് മത്സരാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഡ്‌സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരങ്ങളും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ച് വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യൂമെനിക്കല്‍ ഇടവകകളില്‍ നിന്നും മത്സരത്തിനുള്ള അപേക്ഷാ ഫോറം, നിബന്ധനകള്‍, മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കും.

ജയ്ബു കുളങ്ങര, ബെഞ്ചമിന്‍ തോമസ്, ഡോ. ജോ എം. ജോര്‍ജ്, മഹാരാജാ കേറ്ററിംഗ്, ലിസി പീറ്റര്‍ (ഹെല്‍ത്തി ബേബീസ് ഹാപ്പി ബേബീസ്) എന്നിവര്‍ ഹാര്‍മണി ഫെസ്റ്റിവലിന്റെ സ്‌പോണ്‍സര്‍മാരാണ്.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ജോണ്‍ മത്തായി (ചെയര്‍മാന്‍), റവ.ഫാ. മാത്യൂസ് ജോര്‍ജ് (കോ- ചെയര്‍മാന്‍), മറിയാമ്മ പിള്ള (കണ്‍വീനര്‍), ബെന്നി പരിമണം, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി. മാത്യു, പ്രേംജിത്ത് വില്യംസ്, ഷെവ. ചെറിയാന്‍ വേങ്കടത്ത്, ബാലു സക്കറിയ, ജെയിംസ് പുത്തന്‍പുരയില്‍, ജോര്‍ജ് കുര്യാക്കോസ്, സൈമണ്‍ തോമസ്, സിനില്‍ ഫിലിപ്പ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ഡല്‍സി മാത്യു, മേഴ്‌സി മാത്യു എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോയിലെ 15 ഇടവകകളുടെ ആത്മീയ ഐക്യവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ മത്തായി (224 386 4830), റവ.ഫാ. മാത്യൂസ് ജോര്‍ജ് (210 995 7602), മറിയാമ്മ പിളള (847 987 5184), ബെന്നി പരിമണം (847 306 2856) വെബ്‌സൈറ്റ്: www.http//www.ecumenicalchurchschicago.org/
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code