Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എട്ടുനോമ്പിന്­ തുടക്കമിട്ട മണര്‍കാട് പള്ളി (പെരുന്നാള്‍ കാഴ്ചകള്‍ 1) കുര്യന്‍ തോമസ് കരിമ്പനത്തറയില്‍

Picture

 (മണര്‍കാട് സെന്‍റ് മേരിസ് യാക്കോബായ കത്തീഡ്രലില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ ചരിത്രവും വിശ്വസവും ആചാരങ്ങളും ഒരുക്കുന്ന കാഴ്ചകളിലൂടെ ഒരു സഞ്ചാരം.)

മണര്‍കാട്ടെ എട്ടുനോമ്പ് പെരുന്നാളിന് ഇനി രണ്ടുനാള്‍.... ലോകമെമ്പാടുമുള്ള മരിയന്‍ ഭക്തര്‍ക്ക്­ വൃതശുദ്ധിയുടെ എട്ടു ദിനരാത്രങ്ങള്‍ . ദൈവമാതാവായ മറിയാമി ന്‍റെയും ഉണ്ണിയേശുവിന്റെയും ആണ്ടിലൊരിക്കല്‍ മാത്രമുള്ള ദര്‍ശന പുണ്യത്തിനായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുന്ന മരിയന്‍ഭക്­തരുടെ വ്രതശുദ്ധിയുടെ എട്ടു ദിനരാത്രങ്ങളാണിനി. മണര്‍കാട്ടുകാര്‍ക്ക് നാട്ടുപള്ളിയിലെ എട്ടുനോമ്പ് പെരുന്നാളും....

പെരുന്നാള്‍ എന്നും മണര്‍കാട്ടുകാര്‍ക്ക് സ്‌നേഹകൂട്ടായ്മകളുടെ ഗ്രാമക്കാഴ്ചകള്‍ ആയിരുന്നു.പല നാട്ടില്‍നിന്നും പലദിക്കില്‍ നിന്നും എട്ടുനോമ്പ് എടുക്കാന്‍ വന്നെത്തുന്നവര്‍ ഒത്തുചേരുന്ന വാര്‍ഷിക ചടങ്ങ്. പള്ളിയില്‍ ഇന്നത്തെ സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത്­ എട്ടുനോമ്പിനെത്തുന്ന ഭക്തജനങ്ങള്‍ക്കായി ആ നാട്ടുകാര്‍ തങ്ങളുടെ ഉമ്മറ വാതിലുകള്‍ എന്നും മലര്‍ക്കെ തുറന്നിടുമായിരുന്നു.
എട്ടുനോമ്പിന്‍റെ തുടക്കം മണര്‍കാടുപള്ളിയില്‍ നിന്നാണ്­ എന്നാണ് ആ നാട്ടിലെ പഴമക്കാരുടെ വിശ്വാസം . കാനോനിക നോമ്പുകളുടെ പട്ടികയിലില്ലാതിരുന്ന ഈ നോമ്പ്­ വ്യവസ്­ഥാപിതമാക്കിയതും അതിനു പ്രചാരവും അംഗീകാരവും നേടിക്കൊടുത്തതും വികാരിമാരായിരുന്ന വെട്ടിക്കുന്നേല്‍ വല്യച്ചന്റെയും (1879­ ­- 1966), കൊച്ചച്ചന്റെയും (1912 ­- 90) കാലത്താണ്­. ഇന്ന്­ ഓറിയന്റന്‍ സഭകളും മണര്‍കാട്ടെ നാനാജാതി മതസ്­ഥരും മാത്രമല്ല ലോകത്താകെയുള്ള എപ്പിസ്‌­കോപ്പല്‍ സഭകളെല്ലാം ഈ നോമ്പ്­ ആചരിക്കുന്നു.

വ്രതാനുഷ്­ഠാനങ്ങളില്‍ തുടങ്ങി ഏഴുനാള്‍ നോമ്പുനോറ്റ്­ പെരുന്നാളിലവസാനിക്കുന്നതാണ്­ എട്ടുനോമ്പിന്റെ ചിട്ടവട്ടങ്ങള്‍. എട്ടു ദിവസവും രാവിലെ കരോട്ടെ പള്ളിയിലും തുടര്‍ന്ന്­ താഴത്തെ പള്ളിയിലും വിശുദ്ധകുര്‍ബാന3. പിന്നെ താഴത്തെ പള്ളിയില്‍ ധ്യാനവും പ്രസംഗവും പ്രാര്‍ഥനകളും.
പള്ളിയുടെ പടിഞ്ഞാറെ മുറ്റത്തെ കല്‍ക്കുരിശിന്റെ ചുറ്റുവിളക്കില്‍ എണ്ണപകരുന്നു ദീപം തെളിയിക്കുക ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. കല്‍ക്കുരിശില്‍നിന്ന് ഉതിര്‍ന്ന പരിമളതൈലം 2012 ല്‍ നിരവധി തവണ പരിസരമാകെ സുഗന്ധം പരത്തി. ഏഴു ടണ്‍ ഭാരം വരുന്ന 10 ലക്ഷത്തിലേറെ മെഴുകുതിരികളാണ് പെരുന്നാള്‍ക്കാലത്തു മാത്രം കല്‍ക്കുരിശിനു മുന്നില്‍ എരിയുന്നത്.

നിരമുറിയാതെ നീങ്ങുന്ന വര്‍ണ്ണക്കുടകളാണ് പള്ളിപ്പറമ്പിലെ ഹൃദ്യമായ മറ്റൊരു പെരുന്നാള്‍ കാഴ്ച.ഹൈക്കലയോടു ചേര്‍ന്നു ഇരുവശങ്ങളിലുമായുള്ള ഭണ്ഡാരങ്ങളില്‍ കൈനിറയെ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നതാണ് പള്ളിയിലെ പിടിപ്പണം നേര്‍ച്ച. കൊടി, കറിനേര്‍ച്ച , മുത്തുക്കുട, എണ്ണ, തിരി, കുന്തിരിക്കം ഇവയാണ് മറ്റു വഴിപാടുകള്‍ .

നീലം ചേര്‍ത്ത കുമ്മായം പൂശലും സ്‌നോസവും പലനിറങ്ങളും ചേര്‍ന്ന ബഹുവര്‍ണ്ണ നിറക്കൂട്ടൊരുക്കലും ഇന്ന് പഴങ്കഥ. പള്ളിക്ക് ഇപ്പോള്‍ നല്ല തൂവെള്ളനിറമാണ്. ജനാലകള്‍ക്കും വാതിലുകള്‍ക്കും കടുത്ത തവിട്ടുനിറവും. ആകെ മറ്റൊരു നിറമുള്ളത് പള്ളിയുടെ വടക്കെ മുറ്റത്തെ ഉയരമുള്ള മണി മാളികയിലാണ്. നാല് ചുറ്റിലുമുള്ള വെളുത്ത ഭിത്തിയില്‍ ഇടക്കിടെ കാണുന്ന ദീര്‍ഘ ചതുരാകൃതിയിലെ ജനാലകള്‍ക്കു ചുറ്റുമുണ്ടായിരുന്ന ആപ്പിള്‍പച്ച നിറമുള്ള ബോര്‍ഡറുകള്‍ക്ക് ഇപ്പോള്‍ നീല നിറമാണ് !ഇപ്പോള്‍ വലിയ പാരിഷ് ഹാളിന്റെ തെക്കു പടിഞ്ഞാറെ മൂലയില്‌നിന്നു മരച്ചില്ലകള്‍ക്കിടയിലൂടെ കാണുന്ന പള്ളിയുടെ കാഴ്ച്ചക്കൊരു പ്രത്യേക ചേലുണ്ട്.
ദീപാലങ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയില്‍ പൂര്‍ത്തിയാവുന്നു. സീരിയല്‍ ബള്‍ബുകളുടെ മാലകള്‍ വിവിധ രൂപങ്ങളില്‍ ഈറ്റപ്പൊളി കൊണ്ടുള്ള ഫ്രെയ്മുകളില്‍ ഉറപ്പിക്കുന്നത് കരോട്ടെ പള്ളിയുടെ വടക്കെ ചാര്‍തതിലാണ്. നൂറുകണക്കിന് ഫ്രെയ്മുകള്‍ അടുക്കി വച്ചിരിക്കുന്നത് തന്നെ ഒരു കാഴ്ചയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ രണ്ടാഴ്ചക്കാലം ഈ വൈദ്യുത ദീപാലങ്കാരം നാട്ടില്‍ വര്‍ണാഭമായ ദീപക്കാഴ്ച ഒരുക്കും.

പ്രാര്‍ത്ഥനാപൂര്‍വ്വം വന്നെത്തുന്നവര്‍ക്കായി ഈ നാട് ഒന്നടങ്കം കാത്തിരിക്കുകയാണ്രോഗവിമുക്­തിക്ക്­, ഫലസിദ്ധിക്ക്­, സന്താനസൗഭാഗ്യത്തിന്­, ആപല്‍രക്ഷയ്­ക്ക്... അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മയെത്തേടി നോയ്­മ്പും നേര്‍ച്ചകളുമായി ഭക്­തസഹസ്രം എട്ടുനോമ്പു പെരുന്നാളിന്­ മണര്‍കാടുപള്ളിയില്‍ ഓടിയെത്തുന്നു. അനുഗ്രഹം പ്രാപിച്ച്­ വീണ്ടുമൊരു ദര്‍ശന പുണ്യത്തിനായ പ്രാര്‍ഥനയും പ്രത്യാശയുമായി അവര്‍ നിര്‍വൃതിയോടെ മട­ങ്ങുന്നു 

Picture2

Picture3

Picture



Comments


Dr
by Mathew Joys, Usa on 2016-08-31 04:00:53 am
Good to read it just before starting the ettunompu. St Mary pray for ud


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code