ഹൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹൂസ്റ്റനിലെ സിയന്നാ വെസ്റ്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അതീവ ആകര്‍ഷകവും ഹൃദ്യവുമായി. സെപ്റ്റംബര്‍ 18ന് വൈകിട്ടു സിയന്നാ വെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഹൂസ്റ്റനിലെ എല്‍എസ്എസ് സ്ഥാപകനും മുന്‍ പ്രസിഡന്റുമായ ചന്ദ്രന് പണിക്കര്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. ഓണത്തെ അനുസ്മരിപ്പിക്കുന്ന ഓണപ്പാട്ടുകള്‍, സമൂഹനൃത്തനൃത്യങ്ങള്, കൈകൊട്ടിക്കളി, പുലികളി, വള്ളംകളി ഗാനങ്ങള്‍ തുടങ്ങിയ വൈവിധ്യമേറിയ കലാപരിപാടികള്‍ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഓണസദ്യയും വിഭവ സമൃദ്ധമായിരുന്നു.
ജോര്‍ജ് പൈലി, ലൂസി പൈലി, എ.എം.തോമസ്, വര്‍ഗീസ് തോമസ്, ഹരി പിള്ള, ഉഷ പിള്ള, ബാബു തോമസ്, എ.സി.ജോര്‍ജ്, അനു ബാബു, രാജ് സുന്ദരന്‍, വിനീത ഉണ്ണികൃഷ്ണന്, ജയിസന് ജോര്‍ജ്, തങ്കമ്മ പണിക്കര്‍, സിബി സെബാസ്റ്റ്യന്‍, ചിന്താ സെബാസ്റ്റ്യന്‍, റിയ ജോര്‍ജ്, രാജ്മോഹന്‍ കുനിയില്‍, നന്ദിതാ രാജ്, നന്ദനാ രാജന്, ആനി തോമസ്, ഷീജാ രാജ്മോഹന്‍, ആഷ്ലി തോമസ്, നവേന്ദാ രാജ്, മോളി ജോര്‍ജ്, തോമസ് മത്തായി, അനിമോള്‍, മോളി തോമസ്, അനു പിള്ള, കിരണ്‍ പിള്ള, തേജാ ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കലാപ്രകടനങ്ങള്‍ കാഴ്ചവച്ചു. തങ്കമ്മ പണിക്കരുടെ നന്ദിപ്രസംഗത്തോടെ ആഘോഷ പരിപാടികള്‍ക്കു പരിസമാപ്തിയായി.
Comments