Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി കെ ജീവന്‍ പുരസ്കാരം : നോമിനേഷന്‍ ക്ഷണിച്ചു

Picture

 2016 ലെ സി കെ ജീവന്‍ പുരസ്കാരത്തിനു വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു.

മലയാളിയുടെ മതേതര ചിന്തയ്ക്കു മൗലിക സംഭാവനകള്‍ നല്‍കിവരുന്ന വ്യക്തിക്കാണ് ഈ വര്‍ഷത്തെ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ഡിസംബറില്‍ കോട്ടയത്തു നടക്കുന്ന പതിനേഴാമത് സി കെ ജീവന്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.

നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ ഇവ വിദഗ്ദ്ധസമിതി വിലയിരുത്തി പുരസ്­കാര ജേതാവിനെ തെരഞ്ഞെടുക്കും. പൊതുജനങ്ങള്‍ക്കും അവാര്‍ഡിനായി വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാം.

സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തിയ കുറിപ്പും അനുബന്ധ രേഖകളും അടങ്ങുന്ന നാമനിര്‍ദ്ദേശങ്ങള്‍ കുര്യന്‍ തോമസ് കരിമ്പനത്തറയില്‍, സെക്രട്ടറി, സി കെ ജീവന്‍ സ്മാരക ട്രസ്‌ററ്, മണര്‍കാട്, കോട്ടയം­686 019, കേരളം (ഫോണ്‍ 9447912448 ഇമെയില്‍ kuriankthomas242@gmail.com) എന്ന വിലാസത്തില്‍ നവംബര്‍ 10 നു മുമ്പ് സമര്‍പ്പിക്കുക.

കൊയിലാണ്ടി നഗരസഭ, ഡോ തോമസ് ഐസക് (മാലിന്യ സംസ്കരണം, 2015), ഡോ എം പി പരമേശ്വരന്‍ (ശാസ്ത്രസാഹിത്യം, 2014), മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ (ദൃശ്യമാധ്യമം, 2013), എന്‍ എസ് മാധവന്‍ (പരിസ്ഥിതി/മാധ്യമം, 2012) എന്നിവരും സി കെ ജീവന്‍ സ്മാരക പുരസ്കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

കുര്യന്‍ തോമസ് കരിമ്പനത്തറയില്‍,
സെക്രട്ടറി, സി കെ ജീവന്‍ സ്മാരക ട്രസ്‌ററ്, കോട്ടയം
ഫോണ്‍ 9447912448



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code