Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പണ്ട് പണ്ടേ ഞാന്‍ അങ്ങനെ തന്നെ­­­ സ്കിറ്റ് ഹൃദയ സ്പര്‍ശിയായി   - എബി മക്കപ്പുഴ

Picture

 നഖം കടിച്ചു കൊണ്ടിരിക്കുക, ഇരിക്കുമ്പോള്‍ കൈ കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിക്കുക, മീശ പിരിച്ചു കൊണ്ടിരിക്കുക ഇതൊക്കെ ചിലരുടെ സ്വഭാവ ചേഷ്ടകളാണ്. അതൊക്കെ ശ്രമിച്ചാല്‍ മാറ്റാന്‍ സാധിക്കും. പക്ഷെ ചില സ്വഭാവങ്ങളുണ്ട് അതൊന്നും മാറ്റാനേ പറ്റില്ല.ഈ സ്കിറ്റിലെ കഥ പാത്രങ്ങള്ക്കുമുണ്ട് ചില സ്വഭാവങ്ങള്‍.

ഔസേപ്പ് മാപ്പിളയും കുഞ്ഞേലി പെങ്ങളും കഥാപത്രങ്ങളായ ഈ സ്കിറ്റില്‍ ഒരു സാധാരണ കുടുംബ പശ്ചാത്തലം വളരെ രസകരമായി അഭിനയിച്ചു കാട്ടി. പല ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍ കോര്‍ത്തി ണക്കി സ്വാഭാവചിത്രണം നര്‍മ്മ രസത്തില്‍ പൊതിഞ്ഞു അഭിനയിച്ചപ്പോള്‍ കാണികള്‍ക്കു സ്വന്തം അനുഭവമാണോ എന്ന് തോന്നിപോയി.

ഡാളസ് സൗഹൃദ വേദിയുടെ പൊന്നോണം 2016 ആഘോഷ പരിപാടിയില്‍ കാണികളെ ആശ്ചര്യപ്പെടുത്തിയ ഒരു ഇനമായിരുന്നു 15 മിനിറ്റില്‍ പ്രകടിപ്പിച്ച പണ്ട് പണ്ടേ ഞാന്‍ അങ്ങനെ എന്ന തന്നെ ഈ ഗ്രാമീണ നൃത്തനാടകം.

ശ്രീമതി.സാറ ചെറിയാന്‍ സ്വന്തമായി എഴുതി സംവിധാനം ചെയ്ത സ്കിറ്റില്‍ ഭാര്യയായി അഭിനയിച്ചതു സാറാ ചെറിയാനും ഭര്‍ത്താവായി അഭിനയിച്ചത് മരുമകളായ ഹെന്ന ജോര്‍ജും ആയിരുന്നു. 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code