Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലി അതീവ സന്തോഷത്തില്‍... മടക്കം കാനഡയില്‍ നിന്ന്

Picture

 മാവേലി തന്‍റെ പ്രജകള്‍ക്കു എഴുതിയ ഹൃദയസ്പര്‍ഷക്മായ കത്ത് വൈറല്‍ ആകുന്നു ..കാനഡയില്‍ നടക്കുന്ന മാവേലിയുടെ ഔദ്യോഗിക യാത്ര അയപ്പായ "മാവേലിക്ക് മടക്കം" ആഘോഘങ്ങളുടെ പശ്ചാത്തലത്തില്‍ മാവേലിയുടെ പ്രതികരണമായ കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു. പ്രമുഖ പ്രവാസി നേതാവ് ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ ഭാവനയില്‍ കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആണ് മാവേലിക് മടക്കം എന്ന പുതിയ ആശയത്തിനു ജീവന്‍ നല്‍കി "ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ ഒപ്പൂ" എന്ന ആശയവുമായി കൂട്ടി യോചിപ്പിച്ചു ഈ ഓണാഘോഷത്തെ ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാക്കി ലോക മലയാളികള്‍ക്ക് വഴി കാട്ടുന്നത് . ലോകമെങ്ങും ഇതിനോടകമായി ഈ ആഘോഷം ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ഫേസ് ബുക്കില്‍ ആണ് ഈ കത്ത് പോസ്റ്റ്­ ചെയ്തിരിക്കുന്നത്....

നമ്മുടെ പ്രിയ പ്രജകളെ,
വളരെ സന്തോഷകരമായ ഒരു ഓണം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ വീണ്ടും സാധിച്ചതില്‍ നാം അതീവ സന്തുഷ്ട്ടനാണ്. ഒരുപാട് സമ്മാനങ്ങളുമായി ആണ് ഞാന്‍ ലോക മലയാളക്കരയാകെ നിങ്ങളെ കാണാന്‍ എത്തിയത്. ചിലര്‍ക്ക് ചോദിച്ചതെല്ലാം നല്‍കി, ചിലര്‍ക്ക് കയ്യില്‍ ഉള്ളതെല്ലാം നല്‍കി... ചിലര്‍ നല്ല സന്തോഷത്തിലും മറ്റുചിലര്‍ കിട്ടിയത് പോരാ എന്നു പറഞ്ഞു പിറുപിറുക്കുന്നതും നാം ശ്രദ്ധിച്ചു...

കാലാകാലങ്ങളായി എന്‍റെ അനുഗ്രഹങ്ങളും സമ്മാന പൊതിയും എല്ലാം കണക്കു പറഞ്ഞു വാങ്ങിയ, നമ്മുടെ പ്രജകളായ നിങ്ങള്‍ നമ്മുടെ തിരിച്ചു പോക്കിനെ പെറ്റി നാളിതുവരെ ഒന്നു ആലോചിച്ചു കൂടി നോക്കി ഇല്ലായിരുന്നു എന്നത് വളരെ സങ്കടകരമാണ്.

തെരുവില്‍ പോക്കറ്റടിക്കപെട്ടവനെപോലെയോ , കൊള്ളയടിക്കപ്പെട്ടവനെ പോലെയോ ഞാന്‍ വഴി തേടി അലഞ്ഞു .... തെരുവുപട്ടിക്കും ഗോവിന്ദസ്വാമിക്കും വരെ നീതി നടപ്പാക്കാന്‍ വെമ്പല്‍ കൊല്ലുന്ന നിങ്ങള്‍ എന്നെ ആ തെരുവില്‍ അനാഥനായി നാളിതുവരെ ഉപേക്ഷിച്ചല്ലോ ...അത് നമ്മെ അത്യധികം വേദനിപ്പിച്ചു മക്കളേ.. എന്നിരുന്നാലും നിങ്ങളോട് എനിക്ക് സ്‌നേഹമേ ഉള്ളൂ കാരണം നിങ്ങള്‍ എന്‍റെ പ്രജകള്‍ ആണ്.

ഈ അവസരത്തില്‍ ആണ് കാനഡയിലെ നമ്മുടെ പ്രജകള്‍ എനിക്ക് ഉചിതമായ ഒരു യാത്ര അയപ്പ് നല്കാന്‍ തീരുമാനിച്ചത്.ആയതില്‍ നാം അതീവ സന്തുഷ്ട്ടനാണ്. നിങ്ങളുടെ ഈ സ്‌നേഹവത്സല്യങ്ങല്ലും ആദരവും ഒക്കെ കാണുമ്പോള്‍ നമ്മ്മുടെ ആ പഴയ കാലം ഇവിടെ വീണ്ടും പുനജ്ജനിക്കുന്നു എന്നു തോന്നിപോകുന്നു ..അതെ നന്ദി ഉള്ള മനുഷ്യരെ ഇതാ വീണ്ടും നാം ഈ പ്രവാസികളില്‍ കണ്ടുമുട്ടുന്നു...

സത്യസന്ധമയി ഈ നാട് ഭരിച്ച എനിക്ക് പാതാളത്തിന്റെ ഇരുട്ടില്‍ ഒറ്റപ്പെടല്‍ ആണ് സമ്മാനമായി ലഭിച്ചത് ...എന്നിരുന്നാലും കുഴിച്ചു മൂടപ്പെട്ട ആ സത്യം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വീണ്ടും നിങ്ങളൂടെ ജനിക്കുന്നു ...അതും മലയാളത്തിന്റെ മഹോതസവമായി ..പക്ഷെ തിരിച്ചറിഞ്ഞ ആ നന്മയെ നിങ്ങള്‍ അതിവേഗം മറക്കുന്നത് നമ്മെ വേദനിപ്പിക്കുന്നു.

ഇനി ഞാന്‍ വരുമ്പോള്‍ ആരൊക്കെ എവിടൊക്കെ ഉണ്ടാകും എന്നതു സൃഷ്ട്ടികര്‍ത്താവിനു മാത്രമേ അറിയുള്ളല്ലോ? ആയതിനാല്‍ നിങ്ങള്‍ എല്ലാവരും ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ ഒപ്പാനുള്ള ഈ ഓണത്തിന് ഏത്തിചെര്‍ന്നു ഈ വര്‍ഷത്തെ അവസാനത്തെ ഔദ്യോഗിക ഓണാഘോഷ സമാപനവും നമ്മുടെ യാത്ര അയപ്പും വിജയിപ്പിക്കണം ....ഏതെങ്കിലും കാരണവശാല്‍ എന്‍റെ യാത്ര അയപ്പില്‍ നിങ്ങള്ക്ക് പങ്കു ചേരാന്‍ സാധിച്ചില്ലങ്കില്‍ വിഷമിക്കേണ്ട , പാവങ്ങള്‍ക്ക് വണ്ടിയുള്ള ഈ ഓണത്തില്‍ നിങ്ങള്‍ കാനഡയിലെ ഈ പ്രസ്താനതോടൊപ്പം മനസുകൊണ്ട് എങ്കിലും പങ്കുചേരണം ...ഈ നന്മ ലോകം എല്ലാം വളരട്ടെ എന്നു ഞാന്‍ ആശിക്കുന്നു ...

ദൂരെ എവിടെക്കോ സ്വന്തം ജനത്തെ ഉപേക്ഷിച്ചു പറക്കുന്നവന്റെ മാനസികമായ അവസ്ഥ പ്രവാസികളായ നിങ്ങള്‍ക്ക് മനസ്സില്‍ ആക്കാന്‍ ഒരു പ്രയാസം ഇല്ലല്ലോ... അങ്ങനെ ഒരു മാനസിക അവസ്ഥയില്‍ ആണ് മക്കളേ ഞാനും...

നമുക്ക് തിരിച്ചു പോകാന്‍ സമയം ആയിരിക്കുന്നു അനിവാര്യമായ തിരിച്ചു പോക്കിന്റെ അവസാന ദിനം ഒക്ടോബര്‍ ഒന്നിന് ആണ് ...ഇതാ പാതാളത്തിന്റെ അനന്തതയിലേക്ക് നിങ്ങളെ എല്ലാം ഉപേക്ഷിച്ചു ഞാന്‍ ഏകനായി പോകുന്നു അടുത്ത വര്‍ഷം വീണ്ടും കാണാം എന്നാ ശുഭ പ്രതീക്ഷയുമായി..

സമയവും സാഹചര്യവും മനസും ഉള്ളവര്‍ ഈ യാത്രഅയപ്പില്‍ വരുക, പങ്കുചേരുക ..എല്ലാവരെയും നേരില്‍ കാണണം എന്നു നിങ്ങളുടെ മാവേലി ആഗ്രഹിക്കുന്നു ...

എന്തായാലും ലക്ഷോപലക്ഷം മലയാളികളില്‍ ആരെങ്കിലും ഒക്കെ നമ്മെ യാത്ര ആക്കാന്‍ ഉണ്ടെന്ന ഒരു സന്തോഷം നമ്മുടെ ഈ യാത്രയില്‍ നമുക്ക് ആശ്വാസവും സമാധാനവും നല്‍കുന്നു ......

സ്വീകരിക്കാന്‍ ഉണ്ടാകാം ഒരായിരം പേര്‍..യാത്ര ആക്കണോ ? നിങ്ങള്‍ സ്വയം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. ...

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code