Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തെരുവ് നായ്ക്കള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ രൂപപ്പെടുത്തണം: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത   - പി. പി. ചെറിയാന്‍

Picture

 ഡാളസ്: രാജ്യത്തിന്റെ പല ഭാഗങ്ങളിനും, പ്രത്യേകിച്ച് കേരളത്തില്‍ തെരുവ് നായ്ക്കള്‍ കുട്ടികളേയും, മുതിര്‍ന്നനരേയും കടിച്ച് കീറുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത്തരം തെരുവ് നായ്ക്കളെ പിടിച്ചു ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാര മാര്‍ഗ്ഗമെന്ന് മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ അഭിപ്രായപ്പെട്ടു.

പലപ്പോഴും കൊച്ചു കുട്ടികളും, പാവപ്പെട്ടവരുമാണ് കൂടുതല്‍ അക്രമണത്തിന് ഇരകളാകുന്നത്. മൃഗ സ്‌­നേഹത്തിന്റെ പേരും പറഞ്ഞു നായ്ക്കളെ തെരുവില്‍ യഥേഷ്ടം നിഹരിക്കുവാന്‍ അനുവദിക്കരുത് മനുഷ്യന്റെ സൈ്വര്യ ജീവിതം അപകടത്തിലാക്കുന്നതിന് തുല്ല്യമാണെന്നും, ഈസാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ഭരണ കൂടത്തിനും ഭൂഷണമല്ലെന്നും മെത്രാ പോലിത്ത പറഞ്ഞു.

കേന്ദ്ര­ കേരള സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ പാതയിലേക്ക് നീങ്ങുകയല്ല വേണ്ടതെന്നും, ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കുന്നതിന് ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും തിരുമേനി ഉദ്‌­ബോധിപ്പിച്ചു.

തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു. അവയ്ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ കോഴികളേയും താറാവുകളേയും മറ്റു വളര്‍ത്തു മൃഗങ്ങളേയും കടിച്ച് കീറി തിന്നുന്ന പ്രണതയിലേക്കും, തുടര്‍ന്ന്്്് കൂടുതല്‍ ഗുരുതര അവസ്ഥയില്‍ ഇവയുടെ ആക്രമണം മനുഷ്യരിലേക്കും വ്യാപിക്കുന്നു.

വീട്ടിലെ ഭക്ഷ്യ വസ്തുക്കളും, ശേഷിപ്പുകളും തെരുവിലേക്ക് വലിച്ചെറിയുന്ന ' അത്യാധുനിക സംസ്­കാരം ' ഈ ഭക്ഷ്യ വസ്തുക്കള്‍ക്കായി തെരുവില്‍ ഒത്തു കൂടുന്നതിന് നായ്ക്കളെ പ്രേരിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മെത്രാ പോലിത്ത മുന്നറിയിപ്പ് നല്‍കി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങളില്‍ ഈ വിപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം തയ്യാറാക്കിയ സന്ദേശത്തിലാണ് മെത്രാ പോലിത്താ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാതെ, തല ചായ്ക്കാന്‍ ഇടമില്ലാതെ തെരു കോണികളിലും കടത്തിണ്ണകളിലും കഴിയുന്നവരെ സംരക്ഷിക്കുന്നതിന് ഭൂ ഭവന ദാന പ്രസകനവും, പാര്‍പ്പിട സൗകര്യങ്ങളും രൂപപ്പെടുത്തിയിട്ടുള്ള മാര്‍ത്തോമാ സഭാ പരമാദ്ധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ അധികാരികള്‍ തയ്യാറില്ലെങ്കില്‍ ഈ ദൗത്യം ഏറ്റെടുക്കുവാന്‍ സഭ സന്നദ്ധമാകും എന്ന മുന്നറിയിപ്പാണ് തിരുമേനി നല്‍കിയിരിക്കു­ന്നത്. 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code