Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ്‌ സംഗമവും നടത്തി

Picture

 റിയാദ്: ഇന്നലെ റിയാദ് ക്ലാസ്സിക്‌  ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷവും ഓണം ഈദ്‌ സംഘമവും നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അല്‍ ആലിയാ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാനു സി തോമസ് സാംസ്കാരിക സമ്മേളനം ഉത്ഘാദനം ചെയ്ത 

 
പ്രവാസി മലയാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്‌ മുജീബ് കായംകുളത്തിന്‍റെ ആമുഖത്തോടെ  തുടങ്ങിയ യോഗത്തില്‍  പ്രസിഡന്റ്‌ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു . ഉത്ഘടന പ്രസംഗത്തില്‍ ഡോ. ഷാനു സി തോമസ് ഇന്ത്യ നമ്മുടെ പെറ്റമ്മ ആണെങ്കില്‍ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ് അത്കൊണ്ട് തന്നെ പ്രവാസികളെ സംബന്ധിചിടത്തോളം സൗദി ദേശീയ ദിനം നമ്മുടെ  രാജ്യത്തിന്‍റെ ആഘോഷങ്ങള്‍ പോലെതന്നെ പ്രാധന്യമേറിയവയാണ്. ഈ രാജ്യത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും വളരയേറെ പങ്ക് വഹിച്ച പ്രവാസി സമൂഹം സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം അത്യപൂര്‍വ്വം ആഹ്ലദത്തോദ് കൂടിയാണ് നടത്തുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നു പറയുകയുണ്ടായി. 
 
പരിപാടിയില്‍ മുഖ്യ അധിതിയായി പങ്കെടുത്തുകൊണ്ട് ജീവന്‍ ടി വി ഡയറക്ടര്‍ മീര സാഹിബ് കേരളത്തില്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായി വര്‍ഗീയത വളര്‍ന്നു വരുന്നതിനെ കുറിച്ച്  അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത്യന്തം ആപല്‍കരമായ ഭീക്ഷണി ഉയര്‍ത്തുന്ന തരത്തില്‍ ആണ് നമ്മുടെ നാട് നീങ്ങികൊണ്ട്  ഇരിക്കുന്നത്. ഒരുകാലത്ത് ഓണവും ഈദും ക്രിസ്തുമസും എല്ലാം ഒരേ ഐക്യത്തോടെ ഒരേ ചിന്തയോടെ ആഘോഷിച്ചിരുന്ന നമ്മുടെ മലയാളി സമൂഹം ഇന്ന് ഓണം പോലും വിവാദത്തില്‍ ആക്കികൊണ്ട് അല്ലെങ്കില്‍ നമ്മുടെ ചരിത്ര പുരുഷന്മാരെ പോലും വിവാദത്തില്‍ ആക്കികൊണ്ട്  വര്‍ഗീയ വല്കരിക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കേരളം കണ്ടുകൊണ്ട് ഇരിക്കുന്നത്. ഇതില്‍ മലയാളികളായ പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന് വളരെയേറെ ഉത്ഖണ്ടയുണ്ടെന്നു മുഖ്യ അതിഥിയായി പങ്കെടുത്തുകൊണ്ട് മീരാന്സാഹിബ് പറയുകയുണ്ടായി. 
പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ എല്ലാ സംഘടനകളും ഒത്തൊരുമയോട് കൂടി യോജിച്ച് പ്രവര്‍ത്തിച്ച് പ്രശ്നങ്ങളെ സധൈര്യം നേരിടാനും അതിന് പരിഹാരം കാണാനും സാധിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ഒരുപോലെ അഭിപ്രയപെടുകയുണ്ടായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ പോലെയുള്ള സംഘടനകള്‍ ഇനിയുള്ള കാലവും സമൂഹത്തിനുതകുന്ന നല്ലകാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെയെന്ന്  കെ എം സി സി  യുടെയും ഓ ഐ സി സി  യുടെയും പ്രധിനിധികള്‍ ചടങ്ങില്‍ ചൂണ്ടികാണിക്കുകയുണ്ടായി . 
 
ഐക്യ രാഷ്ട്ര സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഓസ്ട്രിയയിലെ പി എം എഫ്   പ്രസിഡന്റുമായ ജോര്‍ജ് പടിക്കകുടി ചടങ്ങില്‍ ശബ്ദ സന്ദേശം അയച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു. , അഡ്വ. ആര്‍ മുരളിധരന്‍ (പി എം എഫ്  നിയമോപകദേശന്‍), അബ്ദുള്ള വല്ലാഞ്ചിറ (ജനറല്‍ സെക്രടറി, ഓ ഐ സി സി  റിയാദ് സെന്‍ട്രല്‍ കമ്മറ്റി), മൊയ്ദീന്‍ കോയ (കെ എം സി സി  റിയാദ്), സുധീര്‍ കുമ്മിള്‍ (നവോദയ റിയാദ്), ദീപക് (സമന്വയ) ഉബൈദ് എടവണ്ണ (ജയ്ഹിന്ദ്‌ ടി  വി  ബ്യൂറോ ചീഫ്‌)  സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്‌ ) ഗഫൂര്‍ (കൈരളി ടി.വി )  ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടി വി) അബ്ദുല്‍ കരീം (ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍) ബെന്നി വാടാനപ്പള്ളി (സാരംഗി)  നസീര്‍ ഹംസകുട്ടി (റിയാദ് ക്ലബ്‌)ലിജോ ത്രിശൂര്‍ (ത്രിശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ)  ചന്ദ്രസേനന്‍ (പി എം എഫ്  സൗദി കോര്‍ഡിനേടറ്റര്‍), സോണി കുട്ടനാട് (വൈസ് പ്രസിഡന്റ്‌ പി എം എഫ്  റിയാദ്), അബ്ദുല്‍ ഖാദര്‍ (റിയാദ് കോര്‍ഡിനേറ്റര്‍), ജലീല്‍ ആലപുഴ,അസ്ലം പാലത്ത് (ജീവകാരുണ്യം പി എം എഫ് റിയാദ് )   അബ്ദുല്‍ സലാം ആര്‍ത്തിയില്‍,  സന്തോഷ്‌ അല്‍ ഖുവയ്യ, ബിനു കെ തോമസ്‌ (PMF റിയാദ് ട്രെഷറര്‍), സ്റ്റീഫന്‍ കോട്ടയം (പി എം എഫ്  മാറാത്ത് കോര്‍ഡിനേടറ്റര്‍),  അലി തിരുവല്ല,  ഷഫീക്  റുവയ്ദ), അനില്‍ കുമാര്‍, ഷാക്കറ, രാജേഷ്‌,  ടി കെ ഗിരിജന്‍, പി പി ഗോപിനാഥ്, , ഷാജഹാന്‍ പാലോട്, സുധാകരന്‍ ചാവക്കാട്, പ്രമോദ് കൊടുങ്ങല്ലൂര്‍, , സവാദ് , ലത്തീഫ് ഓമശ്ശേരി, അജ്മല്‍ ആലംകോട് എന്നിവര്‍ ആശംസകള്‍ നിരന്നു. സാംസ്ക്കാരിക സമ്മേളനത്തിന്  ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും  ശറഫുദീന്‍ന്‍ പാലക്കാട്‌ നന്ദിയും പ്രകാശിപ്പിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code