Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് ­പ­ദ്ധതി യുപിഎ-യു­ഡി­എഫ് സര്‍ക്കാ­രു­ക­ളുടെ ഉല്പന്നം: ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍

Picture

 തൊടു­പുഴ: പരി­സ്ഥിതി സംര­ക്ഷ­ണ­ത്തിന്റെ മറ­വില്‍ കടുവ ആവാ­സ­വ്യവ­സ്ഥിതി വന­വി­സ്തൃതി വ്യാപി­പ്പിച്ച് ജന­ങ്ങളെ കുടി­യി­റ­ക്കു­വാന്‍ വിദേശ സാമ്പ­ത്തിക ഏജന്‍സി­യില്‍ നിന്ന് വന്‍ സഹാ­യ­ധനം സ്വീക­രി­ക്കുന്ന യുഎന്‍ഡി­പി­യുടെ മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പദ്ധതി യുപി­എ­-­യു­ഡി­എഫ് സര്‍ക്കാ­രുകളുടെ ഉല്പ­ന്ന­മാ­ണെന്ന് ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍.

കേന്ദ്രവും കേര­ളവും കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാ­രു­കള്‍ ഭരി­ക്കു­മ്പോ­ഴാണ് പദ്ധതി സമര്‍പ്പി­ക്ക­പ്പെ­ട്ടതും പദ്ധ­തിക്ക് പ്രദേ­ശ­വാ­സിക­ളുടെ പരി­പൂര്‍ണ്ണ­സ­മ്മ­ത­മു­ണ്ടെന്ന് രേഖ­ക­ളു­ണ്ടാക്കി അംഗീ­കാരം നേടി­യെടുത്ത­തും. ഇതിന്റെ വിശ­ദാം­ശ­ങ്ങള്‍ സഹാ­യ­ധനം നല്‍കുന്ന വിദേ­ശ­ സാ­മ്പ­ത്തിക ഏജന്‍സി ഔദ്യോ­ഗി­ക­മായി പ്രസി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ഇതിന്‍പ്ര­കാരം 2012 ജനു­വരി 4ന് പ­ദ്ധതി തിരി­ച്ച­റി­യല്‍ വിവരണം വിദേ­ശ­സാ­മ്പ­ത്തിക ഏജന്‍സിക്കു സമര്‍പ്പി­ച്ചു. 2012 ജനു­വരി 23ന് ശാസ്ത്രീയ സാങ്കേ­തിക പാനല്‍ പ­രി­­ശോ­ധന ന­ട­ത്തി. 2012 ഫെബ്രു­വരി 7ന് ഗ്ലോബല്‍ എന്‍വ­യണ്‍മെന്റ് ഫെസി­ലി­റ്റി­യുടെ പദ്ധതി സംബ­ന്ധി­ച്ചുള്ള ആദ്യ­വി­ല­യി­രു­ത്തലും തുടര്‍ന്ന് കൗണ്‍സി­ലിന്റെ അംഗീ­കാ­രവും ലഭിച്ചു. 2012 ഫെബ്രു­വരി 13ന് പദ്ധതി രൂപീ­ക­രി­ക്കു­വാന്‍ 88.600 ഡോളര്‍ (ഏക­ദേശം 54 ലക്ഷം രൂപ) ന്റെ സഹാ­യ­ധ­ന­ത്തി­നായി അപേക്ഷ സമര്‍പ്പി­ച്ചു. 2012 മാര്‍ച്ച് 21ന് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പദ്ധ­തി­യുടെ പ്രാഥ­മിക പ്ലാന് അംഗീ­കാ­രം കിട്ടി. യുപിഎ നേതൃത്വ കേന്ദ്ര വനം­-­പ­രി­സ്ഥിതി മന്ത്രാ­ല­യവും യു­ഡി­എഫ് നേതൃത്വ കേരള വനം­വ­കുപ്പും ചേര്‍ന്ന് ഈ പദ്ധതി അതീ­വ­ര­ഹ­സ്യ­മായി സമര്‍പ്പി­ച്ച­തെ­ന്നിരിക്കെ യുഎന്‍ഡിപി പദ്ധ­തിയുടെ ഉത്ത­ര­വാ­ദി­ത്വ­ങ്ങ­ളില്‍ നിന്ന് ഒളി­ച്ചോടി ചില രാഷ്ട്രീയ നേതൃ­ത്വ­ങ്ങള്‍ പുറ­പ്പെ­ടു­വിക്കുന്ന പ്രസ്താ­വനകള്‍ വാസ്ത­വ­വി­രു­ദ്ധവും ജന­ങ്ങളെ തെറ്റി­ദ്ധ­രി­പ്പി­ക്കു­ന്ന­തു­മാ­ണെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ സൂചി­പ്പി­ച്ചു.

2013 മാര്‍ച്ച് 12ന് മൂന്നാ­റില്‍വെച്ച് എച്ച്.­ആര്‍.­എം.­എല്‍ പദ്ധ­തി­യുടെ യാഥാര്‍ത്ഥ്യ­ങ്ങള്‍ മറ­ച്ചു­വെച്ച് മൂന്നാ­റിന്റെ വിക­സ­ന­മെന്ന പേരില്‍ പരി­സ്ഥിതി സംഘ­ട­ന­കളും വനം­വ­കുപ്പ് ഉദ്യോ­ഗ­സ്ഥരും രാഷ്ട്രീയ ജന­പ്ര­തി­നി­ധി­കളും സമ്മേ­ളി­ച്ച­തിന് രേഖ­ക­ളു­ണ്ട്. യുണൈ­റ്റ­ഡ് നേഷന്‍സ് ഡെവ­ല­പ്പ്‌മെന്റ് പ്രോഗ്രാ­മിന്റെ പ്രതി­നി­ധി­കളും പ്രസ്തുത സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്തു. ഇതിന്റെ മറ­വില്‍ ജന­ങ്ങ­ളുടെ പരി­പൂര്‍ണ്ണ പിന്തു­ണ ­ പദ്ധ­തിക്കു­ണ്ടെന്ന് ­രേ­ഖകളയില്‍ സൂചി­പ്പി­ച്ചത് വഞ്ച­നാപ­ര­മ­ല്ലേ? 2013 നവം­ബര്‍ 25ന് ഗ്ലോബല്‍ എന്‍വ­യണ്‍മെന്റ് ഫെസി­ലി­റ്റി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ഓഫീ­സ­റുടെ അംഗീ­കാ­ര­ത്തി­നാ­യി പദ്ധതി സമര്‍പ്പി­ക്ക­പ്പെ­ട്ടു. 2013 ഡിസം­ബര്‍ 3ന് പദ്ധ­തി­ സഹാ­യ­ധനം അംഗീ­ക­രി­ച്ചു. 2014 മെയ് 15ന് കഴിഞ്ഞ ലോക­സ­ഭാ­തെ­രഞ്ഞ­ടു­പ്പി­നു­മുമ്പായി യുപിഎ-യുഡി­എഫ് ഭര­ണ­കാ­ലത്ത് കേന്ദ്ര വനം­-­പ­രി­സ്ഥി­ത­മ­ന്ത്രാ­ല­യവും സംസ്ഥാ­ന­സര്‍ക്കാരും യുഎന്‍ഡി­പി­യുടെ ഇന്ത്യ­യുടെ ഡപ്യൂട്ടി ഡ­യ­റ­ക്ടര്‍ അല­ക്‌സാ­ണ്ടര്‍ സോളോ­വി­യായും ­കരാ­റില്‍ ഒപ്പി­ട്ടു. തുടര്‍ന്ന് പദ്ധതി നട­പ്പി­ലാ­ക്കു­വാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമി­ച്ച­പ്പോള്‍ ജ­ന­ങ്ങ­ളുടെ ശക്ത­മായ പ്രതി­ഷേ­ധ­ത്തെ­ത്തു­ടര്‍ന്ന് തല്‍ക്കാ­ല­ത്തേക്ക് പദ്ധതി നിര്‍ത്തി­വെ­യ്ക്കു­വാന്‍ നിര്‍ബ­ന്ധി­ത­രായി എന്നതാണ് വാസ്ത­വം.

ഈ ജന­ദ്രോ­ഹ­പ­ദ്ധ­തി­ക്കുപിന്നില്‍ ഈ കാല­യ­ള­വില്‍ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരും കേരളം ഭരിച്ച യുഡി­എഫ് സര്‍ക്കാരും ഉദ്യോ­ഗസ്ഥ­രു­മാ­ണെ­ന്നി­രിക്കെ മറ്റു­ള്ള­വ­രു­ടെ­മേല്‍ പഴി­ചാരി രക്ഷ­പെ­ടു­വാന്‍ ചിലര്‍ ശ്രമി­ക്കു­ന്നത് രാഷ്ട്രീ­യ­പാ­പ്പ­രത്തമാ­ണ്. 2011 ഓഗസ്റ്റ് 31ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര­സര്‍ക്കാ­രില്‍ സമര്‍പ്പിച്ച് 9 മാസ­ക്കാലം രഹ­സ്യ­മാ­യി­വെച്ച കാല­ഘ­ട്ട­ത്തി­ലാണ് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പദ്ധ­തി­യുടെ ആരംഭം കുറി­ച്ചത്. പശ്ചി­മ­ഘ­ട്ട­ത്തിന് ലോക­പൈ­തൃ­ക­പ­ദവി ലഭി­ച്ച­തിന്റെ പശ്ചാ­ത്ത­ല­ത്തി­ലുള്ള അന­ന്തര നട­പ­ടി­യായി പദ്ധ­തിയെ രേഖ­ക­ളില്‍ വിശ­ദീ­ക­രി­ക്കു­ന്നതും ഗൗര­വ­മായി കാണേ­ണ്ടി­യി­രി­ക്കു­ന്നു­. 2014 നവം­ബര്‍ 12­-19 ന് സിഡ്‌നി­യില്‍ നടന്ന വേള്‍ഡ് പാര്‍ക്ക് കോണ്‍ഫ­റന്‍സില്‍ സംസ്ഥാന സര്‍ക്കാ­രിന്റെ പ്രതി­നി­ധി­കളും ജന­പ്ര­തി­നി­ധി­കളും പങ്കെ­ടു­ത്തു. ഇതി­നായി സാമ്പ­ത്തിക സഹായം നല്‍കിയ വിദേശ ഏജന്‍സി ഏതെന്ന് അന്വേ­ഷ­ണ­വി­ധേ­യ­മാ­ക്ക­ണം. മല­യോ­ര­മ­ണ്ണില്‍ അന്താ­രാഷ്ട്ര അജ­ണ്ട­കള്‍ നട­പ്പി­ലാ­ക്കു­വാന്‍ പ്രദേ­ശ­വാ­സി­കളെ ഒറ്റു­കൊ­ടു­ത്ത­വ­രാ­രാ­ണെന്നും, ഇക്കാ­ല­യ­ള­വില്‍ അധി­കാ­ര­ത്തി­ലി­രുന്ന് ജനദ്രോ­ഹ­പ­ദ്ധ­തിക്ക് ഒത്താ­­ശ­ചെ­യ്ത­വ­രാരെന്നും ഇതി­നോ­ടകം ജന­ങ്ങള്‍ക്ക് ബോധ്യ­പ്പെ­ട്ടി­ട്ടു­ണ്ടെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code