ഒരിടത്തൊരു നമ്പൂതിരി താമസിച്ചിരുന്നു.
അദ്ദേഹമൊരിയ്ക്കല് അടുത്ത വീട്ടില്‍ താമസിയ്ക്കുന്നയാളുമായി ശണ്ഠ കൂടി.
ശണ്ഠ മൂത്തപ്പോള്‍ അയാള്‍ നമ്പൂതിരിയെ "പട്ടീ', 'തെണ്ടീ' എന്നൊക്കെ വിളിച്ചു.
അതിനു മറുപടിയായി നമ്പൂതിരി "ഏഭ്യന്', "ശുംഭന്', 'വഷളന്‍' എന്നിങ്ങനെയും വിളിച്ചു.
അതു കേട്ടപ്പോള്‍ അയല്ക്കാരന് "മൂത്രം കുടിയന്', '@@@', '###', '***' എന്നിങ്ങനെ പലതും ഉച്ചത്തില്‍ വിളിച്ചു കൂവി.
അയാളുടെ ഭാഷ കേട്ടു നമ്പൂതിരി ചൊടിച്ചു: 'പായസം കുടിയാ', 'പപ്പടം തീനീ', 'പഴം തീനീ'…
ഇവരുടെ വഴക്കുകള്‍ കേട്ടുകൊണ്ടുനിന്നവരിലൊരാള് നമ്പൂതിരിയോടു ചോദിച്ചു:
"അല്ല തിരുമേനീ, അയാളിത്രയും മോശമായ വാക്കുകളുപയോഗിച്ചിട്ടും, ഇങ്ങനെയാണോ അയാളെ വിളിയ്ക്കേണ്ടത്?
അതുപോലെ തിരിച്ചു വിളിയ്ക്കാനും പറയാനുമൊന്നുമില്ലേ?"
ചോദിച്ചയാളോടു നമ്പൂതിരി സാവകാശം പറഞ്ഞു:
"മ്ലേച്ഛന്‍! അയാള്‍ ഭക്ഷിയ്ക്കുന്നത് അയാള്‍ വിളിച്ചു പറയുന്നു.
ഞാന്‍ ഭക്ഷിയ്ക്കുന്നതു ഞാനും പറഞ്ഞു.
അതിലെന്താ തെറ്റുള്ളത്?"
(വരികള്‍: കഥ സംസ്കൃതം, സജി വട്ടംപറമ്പില്‍)
sajivattamparambil@yahoo.com
Comments