Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക അഞ്ചാമത് കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍

Picture

2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

Brahmasree Sachidhananda Swamikal - President-Sivagiri Dharma Sangham , Swami Mukthananda Yati - Discipline of Nitya Chaithanya Yati , Director - School of Vedanda , Sree Shaukath Sahajotsu - Discipline of Nitya Chaithanya Yati , Writer & Orator ) തുടങ്ങിയവർ പങ്കെടുക്കുന്നു.

Dr കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും ഈ ഈ കൺവെൻഷന്റെ ഭാഗമാണ് . ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും

ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവെൻഷനിൽ പങ്കെടുത്തു ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

For further information and Registration please contact Sajeevkumar Chennattu, President -(917)979-0177, Renuka Chirakuzhiyil, General Secretary (914)434-4843, Rajeev Bhaskar (516)395-9480

വാര്‍ത്ത: മ്യൂണിക് ഭാസ്‌കര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code