Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


മലയാളം പഠിപ്പിക്കുന്ന മറുനാടന്‍ മലയാളി
  മലയാളം പഠിപ്പിക്കുന്ന മറുനാടന്‍ മലയാളി


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_35371422.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_78380030.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ജോസ്‌ പിന്റോ സ്റ്റീഫന്‍

സിന്‍സിനാറ്റി (ഒഹായോ): അമേരിക്കയില്‍ ഒഹായോയിലെ സിന്‍സിനാറ്റിയില്‍ താമസിക്കുന്ന ശ്രീ തോമസ്‌ മാത്യു ജോയിസ്‌ Phd, MBA, MIIM നെ മാന്യവായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തുന്നതില്‍ അതിയായ സന്തോഷം. ഇതുവഴി അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ക്ക്‌ അംഗീകാരവും പ്രോത്സാഹനവും ലഭിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

കോട്ടയം മാടപ്പാട്ട്‌ കുടുംബത്തില്‍ പരേതരായ തോമസ്‌- അന്നമ്മ ദമ്പതിമാരുടെ മൂത്തമകനായി തോമസ്‌ മാത്യു ജോയിസ്‌ ജനിച്ചു. കാനം സി.എം.എസ്‌ സ്‌കൂള്‍, വാകത്താനം ജെറുസലേം മൗണ്‌ട്‌ ഹൈസ്‌കൂള്‍, കോട്ടയം ബസേലിയോസ്‌ കോളജ്‌, ചങ്ങനാശേരി എസ്‌.ബി കോളജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. ബാംഗ്ലൂര്‍ നാഷണല്‍, ബി.എം.എസ്‌ കോളജ്‌ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ബിരുദാനന്തരബിരുദങ്ങളും നേടിയിട്ടുണ്‌ട്‌. സ്‌കൂള്‍ തലത്തിലും, കോളജ്‌ തലത്തിലും വിവിധ സംഘടനകളില്‍ നേതൃത്വസ്ഥാനങ്ങള്‍ വഹിക്കുകയും സജീവമായി കലാപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്‌ട്‌.

ഇന്ത്യയിലായിരുന്നപ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ അക്കൗണ്‌ട്‌സ്‌ വിഭാഗത്തില്‍ സേവനം ചെയ്‌തിട്ടുണ്‌ട്‌. നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനിലെ ഓള്‍ ഇന്ത്യാ എംപ്ലോയീസ്‌ ഫെഡറേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായും പിന്നീട്‌ പ്രസിഡന്റ്‌ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌.

ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ അനുവദിച്ചിരിക്കുന്ന കോട്ടയം മൂലേടം റെയില്‍വേ ഓവര്‍ബ്രിഡ്‌ജ്‌ ലഭിക്കുന്നതിനുവേണ്‌ടി രൂപീകരിച്ച സമിതിയിലെ ഒരു മുഖ്യ കണ്‍വീനര്‍ ആണ്‌.

അമേരിക്കയില്‍ 1997-ല്‍ എത്തിയ അദ്ദേഹം സിന്‍സിനാറ്റി മലയാളി അസോസിയേഷന്‍ ആരംഭിക്കുന്നതില്‍ സജീവമായ പങ്ക്‌ വഹിച്ചിട്ടുണ്‌ട്‌. ഇവിടുത്തെ പ്രെയര്‍ ഫെലോഷിപ്പുകളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. അവെന്റിസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സിലെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്‌ത ശ്രീ തോമസ്‌ മാത്യു ഇപ്പോള്‍ സിന്‍സിനാറ്റിയിലെ സ്‌കൂള്‍ ഓഫ്‌ ലാംഗ്വേജ്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ എന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്‌ഠിക്കുന്നു. ബ്ലസ്‌ഡ്‌ ചാവറ സിന്‍സിനാറ്റി മിഷന്റെ നേതൃത്വത്തില്‍ മലയാളം പഠിപ്പിക്കുന്നതില്‍ കഴിഞ്ഞ രണ്‌ടു വര്‍ഷങ്ങളിലായി നടന്നുവരുന്ന ഈ ഉദ്യമത്തില്‍ തുടക്കംമുതലേ പങ്കുവഹിക്കുന്നു.

ആലീസ്‌ മാത്യു MSN, CRNI ആണ്‌ ജീവിതപങ്കാളി. ഇന്ത്യാന വെസ്ലയാന്‍ യൂണിവേഴ്‌സിറ്റിയുടെ നേഴ്‌സിംഗ്‌ വിഭാഗത്തില്‍ അധ്യാപികയാണ്‌ ആലീസ്‌ മാത്യു. കോളിന്‍സ്‌ മാത്യു മകനും, റിനി മാത്യൂസ്‌ മരുമകളുമാണ്‌.

ശ്രീ തോമസ്‌ മാത്യു ജോയിസിനെ പരിചയപ്പെടാനും ആശംസകള്‍ അര്‍പ്പിക്കാനും നിര്‍ദ്ദേശങ്ങളറിയിക്കാനും ബന്ധപ്പെടുക: ഇമെയില്‍: mattjoys@hotmail.com