Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഓറഞ്ച്‌ കേക്ക്‌   - Shilpa
ഓറഞ്ച്‌ കേക്ക്‌
Picture

ആവശ്യമായ ചേരുവകള്‍

മൈദ- 150 ഗ്രാം
വെണ്ണ- 150 ഗ്രാം
പഞ്ചസാര പൊടി- 175 ഗ്രാം
മുട്ട- 3 എണ്ണം
കോണ്‍ ഫ്‌ളേക്‌സ്‌- 25 ഗ്രാം
ഓറഞ്ച്‌ ജൂസ്‌- ഒരു ഓറഞ്ചിന്റേത്‌
ഓറഞ്ച്‌ തൊലി ചുരണ്‌ടിയത്‌ - ഒരെണ്ണത്തിന്റേത്‌
ഓറഞ്ച്‌ എസന്‍സ്‌- 1 ടീസ്‌പൂണ്‍
വാനില എസന്‍സ്‌- 1 ടിസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍- 1 ടീസ്‌പൂണ്‍
സോസിനു വേണ്‌ട ചേരുവകള്‍
ഓറഞ്ച്‌ ജൂസ്‌- 150 മില്ലി
പഞ്ചസാര- 50 ഗ്രാം
കോണ്‍ഫ്‌ളോര്‍ - 2 ടീസ്‌പൂണ്‍ (വെള്ളത്തില്‍ കലക്കിയത്‌)

തയാറാക്കുന്ന വിധം

അവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ്‌ ചെയ്യുക. എട്ട്‌ ഇഞ്ച്‌ വൃത്തത്തിലുള്ള ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വച്ച്‌ റെഡിയാക്കുക. പഞ്ചസാര പൊടിച്ചതും വെണ്ണയും നന്നായി മിക്‌സ്‌ ചെയ്യുക. മുട്ട ഓരോന്നായി ചേര്‍ക്കണം. ഇതിലേക്ക്‌ മൈദയും ബേക്കിംഗ്‌ പൗഡറും ചേര്‍ത്തിളക്കുക. കോണ്‍ഫ്‌ളേക്ക്‌, ഓറഞ്ച്‌ ജൂസ്‌, ഓറഞ്ച്‌ തൊലി ചുരണ്‌ടിയത്‌, വാനില എസന്‍സ്‌ എന്നിവയും ചേര്‍ത്ത്‌ സെറ്റ്‌ ചെയ്‌തു വച്ചിരിക്കുന്ന മോള്‍ഡിലേക്ക്‌ ഒഴിക്കുക. അവനില്‍ വച്ച്‌ 40-45 മിനിറ്റ്‌ ബേക്ക്‌ ചെയ്യണം. അതിനുശേഷം മോള്‍ഡില്‍ നിന്ന്‌ മാറ്റി പ്ലേറ്റിലേക്ക്‌ വച്ച്‌ തണുക്കാന്‍ അനുവദിക്കുക.

സോസ്‌ തയാറാക്കുന്ന വിധം

ഓറഞ്ച്‌ ജൂസ്‌ പഞ്ചസാരയും ചേര്‍ത്ത്‌ ചൂടാക്കുക.
തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക്‌ കോണ്‍ഫ്‌ളവര്‍ കലക്കി വച്ചിരിക്കുന്നതും ചേര്‍ത്ത്‌ നന്നായി മിക്‌സ്‌ ചെയ്യണം. ഇങ്ങനെ തയാറാക്കിയ സോസ്‌ കേക്കിനു പുറത്തേക്ക്‌ പൂര്‍ണമായും പൊതിയുന്ന വിധത്തില്‍ ഒഴിക്കുക.
ഓറഞ്ച്‌ സ്ലൈസ്‌ ചെയ്‌തതും കോണ്‍ ഫ്‌ളേക്‌സും കൊണ്‌ട്‌ കേക്ക്‌ അലങ്കരിക്കാം.