ആവശ്യമായ ചേരുവകള്‍
മൈദ- 150 ഗ്രാം
ബ്രഡ് ക്രബ്സ് (ബ്രഡിന്റെ അരികു കളഞ്ഞ് പൊടിച്ചത്)- 150 ഗ്രാം
വെണ്ണ- 250 ഗ്രാം
പഞ്ചസാര പൊടി- 250 ഗ്രാം
മുട്ട- 3 എണ്ണം
മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് 350 ഗ്രാം
(സുല്‍ത്താന്‍സ്- 100 ഗ്രാം
കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം
ഈന്തപ്പഴം- 50 ഗ്രാം
ഓറഞ്ച് തൊലി- 50 ഗ്രാം)
കാരമല്‍- 3 ടീസ്പൂണ്‍
തേന്‍- 100 മില്ലി
ഓറഞ്ച് ജൂസ്- ഒരു ഓറഞ്ചിന്റേത്
ലൈം ജൂസ്- ഒരെണ്ണത്തിന്റേത്
ആപ്പിള്‍- 2 എണ്ണം(ഗ്രേറ്റ് ചെയ്തത്)
കറുവാപട്ട പൊടിച്ചത് - 1 ടീസ്പൂണ്‍
റം- 30 മില്ലി
തയാറാക്കുന്ന വിധം
പുഡിംഗ് മോള്‍ഡില്‍ ബട്ടര്‍ പേപ്പര്‍ വച്ച് അറേഞ്ച് ചെയ്യുക. വെണ്ണയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ക്കണം.
മൈദമാവ്, ബ്രഡ് ക്രബ്സ്, കറുവപട്ട പൊടി, ഗ്രേറ്റ് ചെയ്ത ആപ്പിള്‍, തേന്‍, മിക്സഡ് ഫ്രൂട്ട്സ്, റം, എന്നിവയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
തയാറാക്കി വച്ചിരിക്കുന്ന മോള്‍ഡിലേക്ക് ഈ കൂട്ട് ഒഴിച്ച് സില്‍വര്‍ ഫോയില്‍ പേപ്പര്‍ വച്ച് മൂടണം. ബേക്കുചെയ്തശേഷം ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ മാറ്റി വയ്ക്കുക. മോള്‍ഡില്‍ നിന്ന് മാറ്റി പഞ്ചസാര പൊടി കൊണ്ട് അലങ്കരിച്ച് ചൂടോടെ കഴിക്കാം.