Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ചിക്കന്‍ ബ്രസ്‌റ്റ്‌ പീസ്‌ കബാബ്‌   - sunitha. v.p
ചിക്കന്‍ ബ്രസ്‌റ്റ്‌ പീസ്‌ കബാബ്‌
Picture

ചേരുവകള്‍

എല്ലോടുകൂടി ചിക്കന്‍ ബ്രസ്‌റ്റ്‌ പീസ്‌- 1

നാരങ്ങ - 1 എണ്ണം

ഇഞ്ചി, വെളുത്തുള്ളി ( പേസ്‌റ്റ്‌) - 2 ടീസ്‌പൂണ്‍

ഉപ്പ്‌ - ആവശ്യത്തിന്‌

ചീസ്‌ -1 ടീസ്‌പൂണ്‍

മല്ലിയില - 1 തണ്‌ട്‌

വെളുത്തുള്ളി അരിഞ്ഞത്‌ - 1 ടീസ്‌പൂണ്‍

സവാള (അരിഞ്ഞത്‌)- 1 എണ്ണം

പച്ചമുളക്‌ - 1 എണ്ണം

ഫ്രഷ്‌ ക്രീം - 1 ടീസ്‌പൂണ്‍

അണ്‌ടിപരിപ്പ്‌്‌(പേസ്‌റ്റ്‌) - 1 ടീസ്‌പൂണ്‍

ഏലയ്‌ക്കാ ചതച്ചത്‌ - 3 എണ്ണം

തയാറാക്കുന്ന വിധം

എല്ലോടുകൂടിയ ചിക്കന്‍ ബ്രസ്‌റ്റ്‌ പീസിന്റെ നടുവിലൂടെ ഒരു ഹോള്‍ ഇട്ട്‌ മാറ്റിവെക്കുക. നാരങ്ങാനീരിലേക്ക്‌ ഒരു ടീസ്‌പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്‌ ചേര്‍ത്തിളക്കുക. ഇതിലേക്ക്‌ ചീസ്‌, മല്ലിയില, സവാള, വെളുത്തുള്ളി അരിഞ്ഞത്‌, പച്ചമുളക്‌ എന്നിവയും നന്നായി ചേര്‍ക്കണം. ഈ മിക്‌സ്‌ മാറ്റിവെച്ച ചിക്കന്‍ ബ്രസ്റ്റ്‌ പീസിന്റെ നടുവിലെ ഹോളിലേക്ക്‌ നിറയ്‌ക്കണം. അതിന്‌ ശേഷം ഫ്രഷ്‌ ക്രീം, ഏലയ്‌ക്ക ചതച്ചത്‌്‌, വെളുത്തുള്ളി, അണ്‌ടിപരിപ്പ്‌്‌(പേസ്‌റ്റ്‌) എന്നിവ യോജിപ്പിച്ച്‌ ബ്രസ്‌റ്റ്‌ പീസിന്റെ മുകളിലൂടെ തേച്ചുപിടിപ്പിക്കുക. ബ്രസ്റ്റ്‌ പീസ്‌ കനലില്‍ ചുട്ടെടുത്ത്‌്‌ സാലഡ്‌ ചേര്‍ത്ത്‌ കഴിക്കാം.