മൈദ -100 ഗ്രാം, കൊക്കോ പൗഡര്‍- 15 ഗ്രാം
ബേക്കിംഗ് പൗഡര്‍ - 1/2 ടീസ്പൂണ്‍
പഞ്ചസാര - 25 ഗ്രാം, മുട്ട - 1, പാല് - 175 മില്ലിഗ്രാം
സുല്‍ത്താന- 25 ഗ്രാം
ബദാം ചെറിയ കഷ്ണങ്ങളാക്കിയത് -25 ഗ്രാം
വെണ്ണ - 10 ഗ്രാം
ഓറഞ്ച്, ആപ്പിള്‍, സ്ട്രോബറി, കിവി, ഏത്തപ്പഴം എന്നിവ കാല് സെന്റിമീറ്റര്‍ കനത്തില്‍ മുറിച്ചത് രണ്ടുകപ്പ്
തേന്‍ - 25 മില്ലിഗ്രാം
തയാറാക്കുന്ന വിധം
പാന്‍ ചൂടാക്കി വെണ്ണ ഒഴിക്കുക. ഇതിലേക്ക് മുറിച്ച പഴവര്‍ഗങ്ങള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. തേന്‍ ചേര്‍ക്കുക.
മൈദ, കൊക്കോ പൗഡര്‍, ബേക്കിംഗ് പൗഡര്‍, പഞ്ചസാര എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് പാലും മുട്ടയും അടിച്ച മിശ്രിതം നന്നായി യോജിപ്പിക്കുക. ദോശമാവിന്റെ പരുവത്തിലായ മിശ്രിതത്തിലേക്ക് സുല്‍ത്താനയും ബദാമും ചേര്‍ക്കുക. വട്ടം കുറഞ്ഞ ദോശ ചുടുന്നതുപോലെ പാന്‍കേക്ക് ചുട്ടെടുക്കുക.
അതിനുശേഷം പാന്‍കേക്ക് ഒന്നിനുമീതെ ഒന്നായി വെയ്ക്കുക. നേരത്തെ തയാറാക്കിയ പഴങ്ങള്‍ പാന്‍കേക്കിന്റെ ഇടയില്‍ നിറയ്ക്കുക. ഏറ്റവും മുകളില്‍ ചോക്ക്ളേറ്റ് ക്രീമും തേനും ഒഴിക്കുക.