Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


നെയ്‌ച്ചോറ്‌   - sara thomas
നെയ്‌ച്ചോറ്‌

ആവശ്യമായ ചേരുവകള്‍:

ബസുമതി അരി- 2 കപ്പ്‌

നെയ്യ്‌- 3 ടേബിള്‍ സ്‌പൂണ്‍

സവാള- 1, കശുവണ്‌ടി

ഉണക്ക മുന്തിരി- ആവശ്യത്തിന്‌

പെരുംജീരകം- 1-4 ടീസ്‌പൂണ്‍

ഏലയ്‌ക്ക- 2, ഗ്രാമ്പു- 2

കറുവപട്ട- 1 കഷ്‌ണം,

വെള്ളം- ആവശ്യത്തിന്‌

പൈനാപ്പിള്‍

കഷ്‌ണങ്ങള്‍- ഒരു കപ്പ്‌

തയാറാക്കുന്ന വിധം

അരികഴുകി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം വാലാന്‍ വയ്‌ക്കണം. ആവശ്യത്തിന്‌ ഉപ്പിട്ട്‌ വെള്ളം തിളപ്പിച്ച്‌ ചൂടോടെ തന്നെ വയ്‌ക്കുക.

ഒരു ചീനച്ചട്ടിയില്‍ നെയ്യ്‌ ഒഴിച്ച്‌ അതിലേക്ക്‌ കശുവണ്‌ടിയും മുന്തിരിയും ഇട്ടു വറുത്തുകോരുക.

അതേ ചീനച്ചട്ടിയില്‍ തന്നെ എല്ലാ മസാലക്കൂട്ടുകളും സവാള അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ത്ത്‌ ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക.

കഴുകി വച്ചിരിക്കുന്ന അരി ഇതിലേക്ക്‌ ചേര്‍ത്ത്‌ നിറം ചെറുതായി മാറുന്നതു വരെ ഫ്രൈ ചെയ്യണം. ഇതിലേക്ക്‌ തിളപ്പിച്ച്‌ വച്ചിരിക്കുന്ന വെള്ളം ഒഴിക്കുക. തിളച്ചു കഴിയുമ്പോള്‍ തീ കുറച്ച്‌ വെയ്‌ക്കാം.

വെള്ളം മുഴുവന്‍ വറ്റി അരി വെന്തു ചേറിനു മുകളില്‍ ചെറിയ സുഷിരങ്ങള്‍ വരുന്ന അവസ്ഥയാകുമ്പോള്‍ ഒരു മൂടി ഉയോഗിച്ച്‌ ചീനച്ചട്ടി നന്നായി അടച്ചു വയ്‌ക്കണം. അര മണിക്കൂര്‍ അങ്ങനെ വയ്‌ക്കാം. അതിനു ശേഷം നെയില്‍ വറുത്തു വച്ചിരിക്കുന്ന കശുവണ്‌ടിയും മുന്തിരിയും ചേര്‍ക്കുക. ഇനി പൈനാപ്പിള്‍ കഷ്‌ണങ്ങളും ചേര്‍ത്ത്‌ വിളമ്പാം.