Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ചോക്ലേറ്റ്‌ കേക്ക്‌   - sneha mathew
ചോക്ലേറ്റ്‌ കേക്ക്‌
Picture

ബട്ടര്‍, ചോക്കളേറ്റ്‌- 60 ഗ്രാം വീതം റൊട്ടിപ്പൊടി- ഒരു കപ്പിന്റെ മൂന്നില്‍ രണ്‌ട്‌ മുട്ട- മൂന്നെണ്ണം, കാപ്പിപ്പൊടി- മൂന്നു ടേബിള്‍ സ്‌പൂണ്‍ ഐസിംഗ്‌ ഷുഗര്‍- രണ്‌ടു ടേബിള്‍ സ്‌പൂണ്‍ ബദാം- 90 ഗ്രാം, കൊക്കോപ്പൊടി- ഒരു ടേബിള്‍ സ്‌പൂണ്‍ ബട്ടര്‍, പഞ്ചസാര- മോള്‍ഡിനായി തയാറാക്കുന്ന വിധം മുട്ടവെള്ളയും മഞ്ഞയും വേര്‍തിരിക്കുക. മുട്ടവെള്ള അടിച്ചു പഞ്ഞിക്കെട്ടുമാതിരിയാക്കുക. കുറച്ചു പഞ്ചസാര വിതറി വീണ്‌ടും അടിച്ചശേഷം മാറ്റിവയ്‌ക്കുക. ബട്ടര്‍ ഉരുക്കി മുട്ട മഞ്ഞയും ഐസിംഗ്‌ ഷുഗറും തമ്മില്‍ യോജിപ്പിക്കുക. മയംവരും വരെ അടിക്കുക. ചോക്കളേറ്റ്‌ ഉരുക്കണം. ഇതില്‍ ബദാം, റൊട്ടിപ്പൊടി, കൊക്കോപ്പൊടി എന്നിവ ചേര്‍ത്ത്‌ പഞ്ചസാര-മുട്ട വെള്ള മിശ്രിതത്തിലേക്കു ചേര്‍ക്കുക. നെയ്യ്‌ തടവി പൊടിതൂവിയ ഒരു ബേക്കിംഗ്‌ ട്രേയിലേക്കിതു പകരുക. മീതെ പഞ്ചസാര വിതറുക. മൈക്രോ വേവ്‌ ഒവനില്‍ ഫുള്‍പവറിട്ട്‌ ഏഴു മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക. ആറിയ ശേഷം ഒരു പാത്രത്തിലേക്ക്‌ മാറ്റി കഷണങ്ങള്‍ ആക്കി വിളമ്പുക.