Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ചിക്കന്‍ റോസ്റ്റ്‌   - bindu suresh
ചിക്കന്‍ റോസ്റ്റ്‌
Picture

കോഴി വൃത്തിയാക്കി രണ്‌ടിഞ്ചു വലുപ്പത്തില്‍ നുറുക്കിയത്‌- ഒരു കിലോ

ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌ അരിഞ്ഞത്‌- വലുതു രണെ്‌ടണ്ണം

പച്ചമുളക്‌- നാലെണ്ണം,

കറിവേപ്പില- ഒരു തണ്‌ട്‌

സവോള കനം കുറച്ച്‌ അരിഞ്ഞത്‌- ഏഴെണ്ണം

മല്ലിപ്പൊടി- ഒരു സ്‌പൂണ്‍,

മുളകുപൊടി- ഒരു സ്‌പൂണ്‍

മഞ്ഞള്‍പ്പൊടി- അര സ്‌പൂണ്‍,

മസാലപ്പൊടി- ഒരു സ്‌പൂണ്‍

കുരുമുളകുപൊടി- അര സ്‌പൂണ്‍

തേങ്ങയുടെ ഒന്നാം പാല്‍- രണ്‌ട്‌ കപ്പ്‌,

എണ്ണ- അര കപ്പ്‌

ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം :കഴുകി വൃത്തിയാക്കിയ കോഴിയില്‍ ഉരുളക്കിഴ ങ്ങും സവോളയും ഒഴികെ യുള്ള എല്ലാ ചേരുവകളും ചേര്‍ത്ത്‌ തേങ്ങാപ്പാലിലെ വെള്ളം വറ്റുന്നതുവരെ ചെറുതീയില്‍ വേവിക്കുക. ചൂടായ എണ്ണയില്‍ ഉരുളക്കിഴങ്ങ്‌, സവോള എന്നിവ ഓരോന്നും വറുത്തെടുക്കുക. വെള്ളം വറ്റിയ വെന്ത കോഴിക്കഷണങ്ങള്‍ ഈ എണ്ണയില്‍ത്തന്നെ വറുത്തെടുത്ത്‌ പാത്രത്തില്‍ നിരത്തി, അതിനു മുകളില്‍ വറുത്ത ഉരുളക്കിഴങ്ങും സവോളയുമിട്ട്‌ അലങ്കരിച്ച്‌ ചൂടാടോ കഴിക്കാം.