അയിലമീന്‍ - നാലെണ്ണം വലുത്
ചീസ്- 100 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
സ്പ്രിംഗ് ഒനിയന്‍ - രണെ്ടണ്ണം (പൊടിയായരിഞ്ഞത്)
മുട്ട മഞ്ഞ - ഒരെണ്ണം,
പച്ചമുളക്- നാലെണ്ണം,
നാരങ്ങാ- രണെ്ടണ്ണം
മല്ലിയില- രണ്ടു ടേബിള്‍ സ്പൂണ്‍
ബാറ്ററിന്: മൈദ- 125 ഗ്രാം.,
വെള്ളം - 200 മില്ലി ലിറ്റര്‍,
മുട്ടവെള്ള- രണെ്ടണ്ണം ഉപ്പ്,
കുരുമുളകുപൊടി- പാകത്തിന്
തയാറാക്കുന്ന വിധം
ചീസ്, മുട്ട മഞ്ഞ, സ്പ്രിംഗ് ഒനിയന്‍, പച്ചമുളക്, മല്ലിയില എന്നിവ യോജിപ്പിക്കുക. അയില വരഞ്ഞു വയ്ക്കുക. ഇതിലേക്കു ചീസ് മിശ്രിതം നന്നായി പുരട്ടി നിറച്ചു വയ്ക്കുക. മൈദ, ഉപ്പ്, കുരുമുളകുപൊടി, വെള്ളം എന്നിവ യോജിപ്പിച്ച് ബാറ്റര്‍ തയാറാക്കുക. മുട്ടവെള്ള നന്നായടിച്ചു വയ്ക്കുക. അയില ഓരോന്നും ഇതില്‍ മുക്കി വറുത്തുകോരുക.