Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി - 22 september 2019
Picture

താമ്പാ, ഫ്‌ലോറിഡ: വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഓ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി.

കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ. ......


മലയാളിക്ക് ന്യൂയോർക്കിൽ ഉന്നത പദവി - 22 september 2019
Picture

ന്യൂയോർക്ക്:  ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിന്റെ കീഴിലുള്ള അഞ്ച് ബോറോകളുടെയും ബിസിനസ് സെന്ററുകളുടെ സീനിയർ ഡയറക്ടറായി മലയാളിയായ മാത്യു ജോഷ്വ നിയമതനായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഈ ഉന്നത പദവിയിലെത്തുന്നത്. ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളായ ബ്രോൺസ്, ബ്രൂക്ക്‌ലിൻ, മൻഹാറ്റൻ, ക്യൂൻസ്, സ്റ്റാറ്റൻ ഐലന്റ് എന്നിവയിലെ പാർക്കിംഗ് വയലേഷൻ ടിക്കറ്റ്, പ്രോപ്പർട്ടി ടാക്സ് എന്നിവയുടെ പ്രോസസ്സിംഗ് നടപടികൾ ഈ ബിസിനസ് സെൻററുകളിലൂടെയാണ് നടക്കുന്നത്.കഴിഞ്ഞ അഞ്ചു വർഷമായി ബ്രൂക്ക്ലിൻ ബിസിനസ്......


മുസ്ലീം കുടുംബസംഗമത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി - 22 september 2019
Picture

ന്യൂയോര്‍ക്ക് : മുസ്ലീം കുടുംബസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച ക്യൂന്‍സ് ന്യൂ ഹെഡ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.ന്യ്ൂയോര്‍ക്ക്, ന്യൂജേഴ്‌സി, കൈനട്ടിക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മുസ്ലീം കുടുംബാംഗങ്ങളാണ് ഓണം ആഘോഷിക്കുന്നത്ിന് ന്യൂഹെഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും, ദേശീയോത്സവമായ ഓണം, സാഹോദര്യത്തിന്റേയും, നന്മയുടെയും, സമൃദ്ധിയുടെയും സന്ദേശം ഉള്‍ക്കൊള്ളുന്നതായാല്‍ ജാതിമത വര്‍ഗ്ഗ......


വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി - 22 september 2019
Picture

വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിനെ ഒന്നടങ്കം ജന്മനാടിന്‍റെ മധുരസ്മരണകളിലാഴ്ത്തി.ഓണം എവിടെയുണ്ട് എന്ന കേട്ടാലും മലയാളികള്‍ ഒന്നിച്ചു കൂടും. കാനഡയില്‍ ഇന്നലെ ഇന്നലെ വന്നവരും ഒരുപാടു നാളുകള്‍ക്കു മുന്‍പേ വന്നവര്‍......


ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു - 22 september 2019
Picture

ലണ്ടന്‍ (കാനഡ): ദൈവജനങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ അതിവേഗം വളര്‍ന്നുവരുന്ന ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ മിഷനില്‍ 2019 -20 അധ്യയന വര്‍ഷത്തെ വിശ്വാസപരിശീല ക്ലാസുകള്‍ക്ക് ആരംഭം കുറിച്ചു.കാനഡയിലെ മുഴുവന്‍ ക്‌നാനായ മക്കളുടേയും ചുമതലയുള്ള മിഷന്‍ ഡയറക്ടര്‍ റവ.ഫാ. പത്രോസ് ചമ്പക്കര ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയെ സഭയോടും, ക്‌നാനായ സമുദായത്തോടും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വിശ്വാസപരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ലണ്ടനിലെ ക്‌നാനായ സമുദായത്തിന്റെ......


ദശവത്സര നിറവില്‍ ചിക്കാഗോ സെന്റ് മേരീസ്സില്‍ സെമിനാര്‍ സഘടിപ്പിച്ചു - 22 september 2019
Picture

ചിക്കാഗോ: സെപ്തംബര്‍ 15 ഞായറാഴ്ച സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് മതബോധന അധ്യാപകരെ ആദരിക്കുകയും തുടര്‍ന്ന് ഗുരുശിഷ്യ ബന്ധങ്ങളുടെ മഹാത്മ്യത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെടുകയും ചെയ്തു.മെന്‍സ് ആന്‍ഡ് വിമന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച സെമിനാറിന് പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയും ഭാരതസര്‍ക്കാരിന്റെ നാരീശക്തി അവാര്‍ഡ് ജേതാവുമായ ഡോ. എം. എസ്. സുനില്‍ നേതൃത്വം നല്‍കി. വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളെക്കുറിച്ചും തദവസരത്തില്‍ ചര്‍ച്ച ചെയ്യതു. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ......


കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 21ന് - 22 september 2019
Picture

ന്യൂഡല്‍ഹി: മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. കേരളത്തിലെ അഞ്ചും കര്‍ണാടകത്തിലെ പതിനഞ്ചും ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് 21ന് നടക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 24 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്.......


ന്യൂയോര്‍ക്കില്‍ നിര്യാതനായ ബിനു ജോസഫിന്റെ സംസ്കാരം തിങ്കളാഴ്ച - 22 september 2019
Picture

മാന്നാര്‍: കുളഞ്ഞിക്കാരാഴ്മ പല്ലാട്ടുശേരില്‍ ഗിരിശേരില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെയും രമണിയുടെയും മകന്‍ ബിനു ജോസഫ് (ബിനു– 48) ന്യൂയോര്‍ക്കില്‍ നിര്യാതനായി.സംസ്കാരം തിങ്കള്‍ 10.30നു യോങ്കേഴ്‌സ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം 11.30ന് എംടി ഹോഫ് സെമിത്തേരിയില്‍ ഭാര്യ: കൊച്ചി കണ്ടനാട് തുകലന്‍ കുടുംബാംഗം മെറിന്‍. മക്കള്‍: മെലിനി,......


വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യ പി.കെ. ഗൗരി നിര്യാതയായി - 22 september 2019
Picture

വാകക്കാട്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗം ഇടമറുക് ഇടയക്കുന്നേല്‍ പി.കെ. ഗൗരി(90)യാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നിര്യാതയായത്.വാകക്കാട് പള്ളിക്കൂടത്തില്‍ അല്‍ഫോന്‍സാമ്മ അധ്യാപനം നടത്തിയ 1932- 33 കാലഘട്ടത്തിലെ വിദ്യാര്‍ഥിനിയായിരുന്നു ഗൗരിക്കുട്ടി. ഇടയക്കുന്നേല്‍ പരേതനായ ഗോപാലന്‍റെ ഭാര്യയാണ്. സരസ, കുമാരന്‍, സജി, പരേതനായ ഗോപി എന്നിവര്‍ മക്കളാണ്. സംസ്കാരം നടത്തി.ഗൗരിക്കുട്ടിയുടെ സ്കൂള്‍ ജീവിതത്തിലെ ഓര്‍മകളെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെയും ആസ്പദമാക്കി വാകക്കാട് അല്‍ഫോന്‍സ ഹൈസ്കൂളിലെ ലിറ്റില്‍......


ഫാ :സക്കറിയാസ് തോട്ടുവേലില്‍ അന്തരിച്ചു - 22 september 2019
Picture

ഡാളസ് : ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് മുന്‍ വികാരി ഫാ സക്കറിയാസ് തോട്ടുവേലില്‍ (61)അന്തരിച്ചു .മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി - മറിയക്കുട്ടി ദന്പതികളുടെ മകനാണ്.ചിക്കാഗോ രൂപതയിലെ കോറല്‍ സ്പ്രിങ്‌സ്, ഹ്യൂസ്റ്റണ്‍ സീറോ മലബാര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഹൃദയാഘാതമായിരുന്നു മരണകാരണം. ഗുജറാത്തു സീറോ മലബാര്‍ മിഷനില്‍ സേവനം ചെയ്തു വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അന്ത്യം സംഭവിച്ചത്......