Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ എച്ച്‌ എസ് രക്ത ദാന ക്യാമ്പ് വൻ വിജയം   - രഞ്ജിത് ചന്ദ്രശേഖർ

Picture

രക്തദാനം മഹാദാനം!!!! ശ്രീ ഗുരുവായുരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ ക്യാൻസർ റിസേർച് സെന്ററും ചേർന്ന് സംഘടിപിച്ച ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് "മാനവ സേവ മാധവ സേവ "എന്ന തത്വം അന്വർത്ഥമാക്കി.കെ എച് സും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും ചേർന്ന് നടത്തുന്ന നിരവധി സേവനപ്രവർത്തനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഈ ക്യാമ്പ്.

ക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ബ്ലഡ്‌ ഡോണേഷൻ യൂണിറ്റിൽ ആണ് ക്യാമ്പ് ഒരുക്കിയിരുന്നത്. നിരവധി പേരാണ് ഈ മാനവ സേവയിൽ പങ്കുചേർന്നത്. കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഈ സേവാ പ്രവർത്തനത്തിൽ പങ്കാളിക്കളവാൻ ആളുകൾ എത്തിച്ചേർന്നു. അതിരാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് ശേഷവും നീണ്ടു നിന്നു. 30 തോളം ആൾക്കാരിൽനിന്നും രക്തം ശേഖരിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ വിജയമാണ് എന്ന് MD Anderson ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണമൊരുക്കുന്നതിനും,മറ്റു സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനുമായി സന്നദ്ധപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു.രക്‌തദാനമാണ് ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തരമായ സേവനം എന്ന് പ്രസ്തുത ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിച്ച KHS പ്രസിഡന്റ്‌ ശ്രീ സുനിൽ നായർ അഭിപ്രായപെട്ടു. M D Anderson Cancer Center ഉം ആയി സഹകരിച്ചു ഈ ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ KHS ട്രഷർ ശ്രീകല നായർ ബോർഡ്‌ മെമ്പർ ശ്രീജിത്ത്‌ നമ്പൂതിരി എന്നിവർ മുൻകൈ എടുത്തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code