കാറുകള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
കൊല്ലം ന്മ വാളകത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാലക്കാട് കാവുശേരി പുത്തന്‍വീട്ടില്‍ നസീറിന്റെ മകന് ആഷിര്‍ (11 മാസം) മരിച്ചു. മുത്തശി റാഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ നിലവില്‍ ഏനാത്ത് പട്ടാഴി വടക്കേക്കരയില്‍ വാടകയ്ക്കു താമസിക്കുകയാണ്. ആഷിറിന്റെ സഹോദരി അര്‍ബുദ ബാധിതയായി ആര്‍സിസിയില്‍ ചികില്‍സ നടത്തുന്നുണ്ട്. ആര്‍സിസിയിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.
Comments