Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അബുദാബി മാര്‍ത്തോമ്മ സേവികാ സംഘം പ്രവര്‍ത്തനോദ്ഘാടനം

Picture

അബുദാബി: മാര്‍ത്തോമ്മ സുവിശേഷ സേവികാ സംഘത്തിന്റെ 2019 2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി(കമ്മ്യൂണിറ്റി അഫേഴ്‌സ്) പൂജ വി. വര്‍ണക്കര്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഇടവക വികാരി റവ. ബാബു പി കുലത്താക്കല്‍ അധ്യക്ഷത വഹിച്ചു. റവ സി.പി. ബിജു പ്രസംഗിച്ചു. ഇടവക വൈസ് പ്രസിഡന്റ് അബു ഐപ്പ് കോശി, സേവികാസംഘം വൈസ് പ്രസിഡന്റ് മേഴ്‌സി വി ജോണ്‍, സെക്രട്ടറി അഡ്.വ സില്‍സി റെയ്ച്ചല്‍ സാമുവല്‍, സൂസന്‍ അലക്‌സ്, ലൂസി ബിനോജ്, ജൂബി അനില്‍, ദീപാ എല്‍സ ചെറിയാന്‍, സൂസന്‍ മനോജ്, സിനു ബിനു എന്നിവര്‍ പ്രസംഗിച്ചു. ഇടവകയിലെ മറ്റ് സംഘടനാ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു. കഥാപ്രസംഗം ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി .

സ്‌നേഹത്തിലൂടെയുള്ള സഹിഷ്ണതന്തഎന്നതാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code