Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈദിന് കല്യാണ്‍ ജ്വലേഴ്‌സിന്റെ സവിശേഷ പ്രചാരണപരിപാടി

Picture

കുവൈത്ത്: കല്യാണ്‍ ജ്വലേഴ്‌സ് ഈദിന് സവിശേഷമായ ഓണ്‍ലൈന്‍ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കല്യാണ്‍ ജ്വലേഴ്‌സ് ഷോറൂമുകളില്‍ തയാറാക്കിയിരിക്കുന്ന ഫോട്ടോഫ്രെയിമിന്റെ പശ്ചാത്തലത്തില്‍ അവരുടെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ എടുത്ത ചിത്രം ട്രഡിഷന്‍ ഓഫ് ടുഗതര്‍നസ് എന്ന ഹാഷ്ടാഗിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ജൂണ്‍ അഞ്ച് വരെ മധ്യപൂര്‍വദേശത്തെ എല്ലാ വിപണികളിലും ഈ ഓണ്‍ലൈന്‍ പ്രചാരണപരിപാടി സംഘടിപ്പിക്കും. കല്യാണ്‍ ജ്വലേഴ്‌സിന്റെ കുവൈത്ത് സിറ്റി ഷോറൂമിലും ഫോട്ടോഫ്രെയിം ഒരുക്കിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ സ്വന്തം ഫേയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ട്രഡിഷന്‍ ഓഫ് ടുഗതര്‍നസ് എന്ന ഹാഷ്ടാഗിനൊപ്പം കല്യാണ്‍ ജ്വലേഴ്‌സ് മിഡില്‍ ഈസ്റ്റ് എന്ന് ടാഗ് ചെയ്ത് അപ് ലോഡ് ചെയ്യാം. എന്‍ട്രികള്‍ വഴി യോഗ്യത നേടുന്നവരില്‍നിന്ന് ഭാഗ്യശാലികളെ ജൂണ്‍ പത്തിന് കണ്ടെത്തും. വിജയിക്ക് രണ്ട് ഗ്രാം സ്വര്‍ണനാണയം സമ്മാനമായി നേടാം. മാത്രവുമല്ല ഉത്സവസീസണോട് അനുബന്ധിച്ച് പ്രത്യേകമായ അറബിസ്‌ക് ആഭരണങ്ങള്‍ മധ്യപൂര്‍വദേശത്തെ തെരഞ്ഞെടുത്ത ഷോറൂമുകളില്‍ ലഭ്യമാണ്.

കല്യാണിന്റെ എല്ലാ ഷോറൂമുകളിലും ഏറ്റവും പുതിയ വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് ഒരുക്കിയിട്ടുണ്ട്. ഇതിനും പുറമെ, ജനപ്രിയ ബ്രാന്‍ഡുകളായ അറബിക് ശേഖരം അടങ്ങിയ അമീര, കരവിരുതാല്‍ തീര്‍ത്ത മുദ്ര, സവിശേഷമായ ഡയമണ്ട് ആഭരണങ്ങള്‍ അടങ്ങിയ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, അംഗീകൃത പരന്പരാഗത ആഭരണങ്ങളായ നിമാ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങള്‍ അടങ്ങിയ അപൂര്‍വ, വിവാഹാവസരത്തിനായുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്‌റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയും ലഭ്യമാണ്. നിത്യവും അണിയുന്നതിനും വധുക്കള്‍ക്ക് അണിയുന്നതിനും ഉത്സാവാഘോഷങ്ങള്‍ക്കും നവീനവും പാരന്പര്യം നിറഞ്ഞതുമായ രൂപകല്‍പ്പനകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് കല്യാണ്‍ ജ്വലേഴ്‌സ് ഒരുക്കിയിരിക്കുന്നത്.

ഒത്തൊരുമയുടെ പാരന്പര്യം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ ഭാഗമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഓരോ സംസ്‌കാരത്തിന്റെയും ഉത്സവങ്ങളുടെയും ഭാഗമാകാന്‍ കല്യാണ്‍ ജൂവലേഴ്‌സിന് ഏറെ സന്തോഷമുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പം ആഘോഷിക്കുന്ന ഈദിനോട് അനുബന്ധിച്ചാണ് ഈ സവിശേഷമായ പ്രചാരണപരിപാടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code