Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കല കുവൈറ്റ് അവധിക്കാല മാതൃഭാഷ ക്ലാസുകള്‍ക്ക് തുടക്കമായി

Picture

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കുവൈറ്റില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രധാന സാംസ്‌കാരിക പ്രവര്‍ത്തനമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായ അവധിക്കാല ക്ലാസുകള്‍ക്ക് നാലു മേഖലകളിലും തുടക്കമായി. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് ക്ലാസുകള്‍. അവധിക്കാല പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബാസിയ, അബു ഹലീഫ മേഖലകള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അബാസിയ കല സെന്ററില്‍ 'പൂക്കാലം' എന്ന പേരില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ലോക കേരള സഭാംഗവും കല കുവൈറ്റ് ജനകീയ മാതൃഭാഷ കേന്ദ്ര സമിതിയംഗവുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് കല്ലുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സൈജു ടി.കെ, മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജെ. സജി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജോസഫ് പണിക്കര്‍, മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ അംഗം സജിത സ്‌കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സൈജു ടി.കെ. അദ്ധ്യാപകര്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. ഇരുനൂറോളം കുട്ടികളും രക്ഷകര്‍ത്താക്കളും കല കുവൈറ്റ് പ്രവര്‍ത്തകരും മാതൃഭാഷ സ്‌നേഹികളും പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കല കുവൈറ്റ് മേഖലാ സെക്രട്ടറി ശൈമേഷ് സ്വാഗതവും അബാസിയ മേഖല മാതൃഭാഷ സമിതി കണ്‍വീനര്‍ കിരണ്‍ കാവുങ്കല്‍ നന്ദിയും പറഞ്ഞു.

അബു ഹലീഫ കല സെന്റെറില്‍ മേഖലയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടുകൂടി തുടങ്ങിയ പ്രവേശനോത്സവം 'ചങ്ങാതിക്കൂട്ടം' മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ജെ. സജി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്റ് നാസര്‍ കടലുണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്, മാതൃഭാഷ കേന്ദ്രസമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് കല്ലുങ്കല്‍, കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി ജിതിന്‍ പ്രകാശ്, മാതൃഭാഷ കേന്ദ്ര സമിതി അംഗം ജോസഫ് പണിക്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. അബുഹലീഫയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നാടന്‍പാട്ട് സദസിന്റെ പ്രശംസ പിടിച്ചുപറ്റി. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംപി മുസഫര്‍, പ്രജോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് മാതൃഭാഷ അബുഹലീഫ മേഖല കണ്‍വീനര്‍ ഓമനക്കുട്ടന്‍ സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ വിജുമോന്‍ നന്ദിയും പറഞ്ഞു. കുവൈറ്റിന്റെ നാലു മേഖലകളിലും അവധിക്കാക്കാല മാതൃഭാഷ ക്ലാസുകള്‍ ആരംഭിച്ചതായി കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 50315696 (അബാസിയ), 50890404 (സാല്‍മിയ), 65092366 (ഫഹാഹീല്‍), 65170764 (അബു ഹലീഫ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code