Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സാമൂഹ്യ സംസ്കാരിക വേദികളെ ആത്മീയ പ്രഭ ചൊരിഞ്ഞു സമ്പന്നമാക്കിയ വൈദീക ശ്രേഷ്ഠന്‍ ഫിലിപ്പ് അച്ചന്‍   - പി പി ചെറിയാന്‍

Picture

അഞ്ചു പതീറ്റാണ്ടിലധികം ഡാളസ് ഫോര്‍ട്ട് വെര്‍ത്തു മെട്രോ പ്ലെക്‌സില്‍ ഏതെല്ലാം സമയങ്ങളില്‍ എവിടെയെല്ലാം സാമൂഹ്യ സാംസ്കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടിണ്ടോ ആ വേദികളിലെല്ലാം ആഗതനായി ഒരു വൈദീകന്‍ എന്ന പദവിയുടെ ഉത്തരവാദിത്വം എന്തോ അതിനു ഊന്നല്‍ നല്‍കികൊണ്ട് ,തന്റെ സ്വത സിദ്ധ മായ ഭാഷയില്‍ അര്‍ത്ഥ സമ്പുഷ്ടവും ഹ്രദയസ്പര്ശിയുമായ പ്രഭാഷണങ്ങളിലൂടെ , ആത്മീയ പ്രഭ ചൊരിഞ്ഞു സദസ്സിനെ സമ്പന്നമാക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വൈദീക ശ്രേഷ്ഠന്‍ എന്ന പദവിക്ക് തികച്ചും അര്‍ഹനായ ഈയിടെ ഡാലസില്‍ അന്തരിച്ച റവ ഫാ ഡോ പി പി ഫിലിപ്പ് .(ഫിലിപ്പച്ചന്‍ 84). മര്‍ത്യ ശരീരത്തില്‍ നിന്നും അമര്‍ത്യതയിലേക്കു, അപ്രതീക്ഷിതമല്ലെങ്കിലും അകാലത്തില്‍;സംഭവിച്ച വേര്‍പാട് സ്‌നേഹിതന്മാരുടെയും , വിശ്വാസസമൂഹത്തിന്റെയും മനസുകളില്‍ ശ്ര ഷ്ടിച്ച അനല്പമല്ലാത്ത നൊമ്പരം ഇന്നും തളം കെട്ടി നില്‍ക്കുകയാണ് .

 

1935 കേരളത്തില്‍ കുറിച്ചിയിലായിരുന്നു അച്ചന്റെ ജനനം .പ്രാഥമിക.വിദ്യാഭ്യാസത്തിനു ശേക്ഷം.1965 ല്‍ സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദമെടുത്തു , 1966 ലാണ് അമേരിക്കയിലെ കണക്ടിക്കട്ടില്‍ എത്തിയത് .ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രി നേടി. ഹാര്‍ട്ട്‌ഫോര്‍ഡ് സെമിനാരിയില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി. 1979 ല്‍ ഡാലസിലേക്കു താമസം മാറ്റി.അതെ വര്ഷം തന്നെ കാലം ചെയ്ത ക്‌നാനായ സിറിയന്‍ ചര്‍ച്ച ഓഫ് കേരള മെട്രോപൊളിറ്റന്‍ മോര്‍ ക്‌ളീമിസ് എബ്രഹാം തിരുമേനിയില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ചു..തുടര്‍ന്നു ഇര്‍വിങ്ങില്‍ സെന്‍റ് തോമസ് ക്‌നാനായ ജാക്കോബൈറ്റ് ചര്‍ച് സ്ഥാപിച്ചു . 25 വര്‍ഷം ഇടവകയുടെ വികാരിയായി സേവനം അനുഷ്ടിച്ചു. ഇതിനിടയില്‍ ക്‌നാനായ ജാക്കോബൈറ്റ് ചര്‍ച്ച അമേരിക്കന്‍ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററുമായും അച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു . ഡാളസ് കേരളം അസോസിയേഷന്‍ പ്രസിഡന്റ് ,കേരള ക്രിസ്ത്യന്‍ അഡള്‍ട് ഹോം വൈസ് പ്രസിഡന്റ് എന്നി പദവികളും അച്ചന്‍ വഹിച്ചിട്ടുണ്ട് .


വൈദീക ശുശ്രുഷയോടൊപ്പം ദീര്‍ഘനാള്‍ അമേരിക്കയിലെ പ്രമുഖ ഇന്‍സ്വറന്‍സ് കമ്പനിയായ മെറ്റ് ലൈഫില്‍ സേവനം ചെയ്തിരുന്നു, ക്‌നാനായ യാക്കോബായ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ സ്ഥാപകരില്‍ പ്രമുഖനും, ഡാളസ് കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ഫെലോഷിപ്പിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്കാളിയുമായിരുന്ന ഫിലിപ്പച്ചന്‍. ജാതി മത വര്‍ഗ വര്‍ണ ഭേദമെന്യെ വിവേചനമില്ലാതെ എല്ലാവരെയും ഒരേപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ പ്രത്യയകം ശ്രദ്ധ ചെലുത്തിയിരുന്നു .പട്ടത്വ ശുശ്രുഷയുടെ ധന്യത പൂര്‍ണമാകുന്നത് സമസൃഷ്ഠങ്ങളുടെ വേദനകളില്‍ പങ്കു ചേരുകയും ,അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അതില്‍ ക്രിയാത്മക പങ്കു വഹിക്കുകയും ചെയുമ്പോളാണെന്നു അച്ചന്‍ പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അതു പറയുക മാത്രമല്ല പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു .അച്ചന്റെ ദേഹവിയോഗം സഭക്കും സമൂഹത്തിനും തീരാനഷ്ടമാണ്.

 

ഏലിയാമ്മ കുരുവിളയാണ് സഹധര്‍മ്മിണി. എബ്രഹാം ഫിലിപ്പ്, തോമസ് ഫിലിപ്പ്, ജെറി ഫിലിപ്പ് എന്നിവര്‍ മക്കളും, സൂസന്‍, സെറാ എന്നിവര്‍ മരുമക്കളും, സിഡ്‌നി, ജയിക്ക് എന്നിവര്‍ കൊച്ചുമക്കളും ആണ്.

 

ജൂലൈ 11 വ്യാഴായ്ച്ച വൈകിട്ട് 6 മണി മുതല്‍ കാരോള്‍ട്ടണ്‍ സെന്റ്.ഇഗ്‌നേഷ്യസ് മലങ്കര ജാക്കോബായ സിറിയന്‍ കത്തീഡ്രല്‍ ചര്‍ച്ചിലും ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേര്‍സ് ബ്രാഞ്ചില്‍വെച്ചും രണ്ടു ദിവസമായി നടക്കുന്ന പൊതു ദര്‍ശനത്തില്‍ ആയിരകണക്കിന് ആളുകള്‍ അച്ചനെ ഒരു നോക്കു കാണുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനു എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഇര്‍വിംഗ് സെന്റ്.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്‌നാനായ ചര്‍ച്ചില്‍ സംസ്കാര ശുശ്രുഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്കാരവും നടത്തപ്പെടും .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code