Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെരുന്നാള്‍ സമാപനവും ദേവാലയകൂദാശയുടെ പത്താം വാര്‍ഷികആഘോഷവും   - ജീമോന്‍ റാന്നി

Picture

ഹ്യൂസ്റ്റണ്‍ :സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാളും ദേവാലയകൂദാശയുടെ പത്താം വാര്‍ഷികാഘോഷ ഉത്ഘാടനവും ജൂണ്‍ 29, 30 തീയതികളില്‍ വര്‍ണ്ണശബളമായി കൊണ്ടാടി. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പ്രധാന കാര്‍മ്മികനായിരുന്നു.

 

വിശുദ്ധ ദേവാലയകൂദാശയുടെ പത്താം വര്‍ഷം "എദോനോദ് തൈബുസോ" ഉദ്ഘാടനവും നടത്തപ്പെട്ടു. 2009 ല്‍ കൂദാശ നടത്തപ്പെട്ട ഇടവക ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു. രണ്ടു വിഭാഗങ്ങളിലായ് 20 പരിപാടികളാണ് നടത്തപ്പെടുന്നത്, കേരള റീജിയനും, ഹ്യൂസ്റ്റണ്‍ റീജിയനും. കേരളത്തില്‍ സ്‌നേഹസ്പര്‍ഷം ക്യാന്‍സര്‍ പദ്ധതി, സെന്റ്. ഗ്രീഗോറിയോസ് ഓള്‍ഡേജ് പെന്‍ഷന്‍ പദ്ധതി, മാര്‍. പക്കോമിയോസ് ശാലേം ഭവന്‍, മെഡിക്കല്‍ ക്യാമ്പ്, സൗജന്യ ഉച്ചഭക്ഷണ പദ്ധതി, സെന്റ്. തോമസ് ആദിവാസി പ്രോജക്ട് അട്ടപ്പാടി, ദളിത് വിദ്യാഭ്യാസ സഹായം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദേവാലയങ്ങള്‍ക്കുള്ള സഹായം, പെലിക്കന്‍ ചാരിറ്റബിള്‍ പദ്ധതി, സെന്റ്. മേരീസ് ബോയ്‌സ് ഹോം തലക്കാട്, മുതലായ വിവിധ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.

 

ഹ്യൂസ്റ്റനില്‍ മെഡിക്കല്‍ ക്യാമ്പ്, ഭവനരഹിതര്‍ക്കു ഭക്ഷണം, ഓള്‍ഡേജ് ഹോം ആന്‍ഡ് നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് ഷെല്‍ട്ടര്‍, വിവിധ ആത്മീയ സഘടനകളുടെ ദേശീയ സമ്മേളനങ്ങള്‍, ക്രിസ്ത്യന്‍ സംഗീതക്കച്ചേരി എന്നിവയും നടത്തപ്പെടും. ഇടവക വികാരി റവ. ഫാ ഐസക് ബി പ്രെകാശ്, ട്രസ്റ്റി. റെജി സ്കറിയ, സെക്രട്ടറി ഷിജിന്‍ തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങള്‍, വിവിധ ആധ്യാത്മിക സംഘടനയുടെ ചുമതല വഹിക്കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മറ്റി പദ്ധതികളുടെ നടത്തിപ്പിനായി ആത്മാര്‍ത്ഥമായി പ്രെവര്‍ത്തിച്ചു വരുന്നു.

 

വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ള ഫണ്ട് ശേഖരണ ഉത്ഘാടനം അഭിവന്ദ്യ ഭദ്രാസന മെത്രപൊലീത്ത നടത്തുകയും ഭദ്രദീപം കൊളുത്തി പദ്ധതി വിതരണം ആരംഭം കുറിക്കുകയും ചെയ്തു. അഭിവന്ദ്യ. ഡോ. വി സി വര്‍ഗീസ്, ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ഫാ. ബിജോയ് സക്കറിയ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു.

 

ഹൂസ്റ്റണിലെ സഹോദര ദേവാലയത്തിലെ ധാരാളം വിശ്വാസികളുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ പങ്കാളിത്തം പരുപാടികള്‍ക്കു ധന്യത നല്‍കി. എല്‍ദോ ജോസ്, ജിഷ തോമസ്, ആഷ്‌ന രാജു, ബിന്‍സി എബി എന്നിവര്‍ നടത്തിയ ക്രിസ്തീയ ഗാനമേളയും, ആകാശദീപക്കാഴ്ചയും, ചെണ്ടമേളവും പെരുന്നാളിന് മികവ് കൂട്ടുകയും ചെയ്തു. നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു. ഇടവക സെക്രട്ടറി ഷിജിന്‍ തോമസ് അറിയിച്ചതാണിത്.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code