Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായരുടെ പൊതുദര്‍ശനം ജൂലൈ 12 , വെള്ളിയാഴ്ച്ച   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂ യോര്‍ക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂ ജേഴ്‌സിയിലെ പ്രമുഖ വ്യവസായിയും എം .ബി . എന്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും തിരുവനന്തപുരം , തലക്കുളം കൊന്നക്കോട് കുടുംബാംഗവുമായ മാധവന്‍ നായര്‍ ഗീത ദമ്പതികളുടെ മകളും രാജശ്രീ ഭാസ്കര പിള്ളയുടെ കൊച്ചുമകളുമായ ജാനകി അവുലിയ (ജാനു നായര്‍) (37) ന്യൂ ജേഴ്‌സിയില്‍ അന്തരിച്ചു. ഭര്‍ത്താവ് മഹേശ്വര്‍ അവുലിയ .മകള്‍ നിഷിക അവുലിയ.സഹോദരന്‍ ഭാസ്കര്‍ നായര്‍, സഹോദര ഭാര്യ അനാമിക നായര്‍..

 

പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനികളായ ആയ, ജെ , പി മോര്‍ഗന്‍ , ഗോള്‍ഡ്മാന്‍ സാക്‌സിലും പ്രവര്‍ത്തിച്ചിരുന്ന ജാനു സി.എല്‍ . എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും ,കൃത്യതയോടെ നടപ്പില്‍ വരുത്തുവാനുള്ള അര്‍പ്പണ ബോധം സി.എല്‍ . എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ പദവിയില്‍ വരെ എത്തിച്ചു.അമേരിക്കന്‍ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജാനു നായരുടേത്.

 

പൊതുദര്‍ശനം: ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂ ജേഴ്‌സില്‍ ഉള്ള ബ്രാഞ്ചബര്‍ഗ് ഫ്യൂണറല്‍ ഹോം (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )

 

ക്രിമിനേഷന്‍ : ജൂലൈ 13 , 2019 ശനിയാഴ്ച രാവിലെ 8.45 മുതല്‍ 10.45 വരെ ഫ്രാങ്കഌന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 ) മരണനന്തര ശുശ്രൂഷകള്‍ക്കുശേഷം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code