Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ മകള്‍ ജാനകി നായരുടെ നിര്യണത്തില്‍ ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അടിയന്തിരമായി കുടി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരുടെ മകള്‍ ജാനകി നായരുടെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റിന്റെ അഭാവത്തില്‍ എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ടോമി കോക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് അനുശോചന പ്രമയേം അവതരിപ്പിച്ചു.
പെട്ടന്നുള്ള ഈ വേര്‍പാട് മാധവന്‍ ബി നായര്‍ക്കും കുടുബത്തിനും എന്നപോലെ ഫൊക്കാനാക്കും അത്യധികം വേദനാകരമാണ് . ഫൊക്കാന കുടുംബത്തില്‍ ഉണ്ടായ ഈ വേര്‍പാടില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി ഫോകാനയും കുടുംബ അംഗങ്ങളും പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു. സുജ ജോസ് പ്രമേയം പിന്‍താങ്ങി.

 

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയസെക്രട്ടറി ടോമി കോക്കാട്ട് , എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ സജിമോന്‍ ആന്റണി ,ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍ ജോര്‍ജി വര്‍ഗീസ് , അഡ്വവൈസറി ബോര്‍ഡ് മെംബെര്‍ ടി. എസ് . ചാക്കോ ,ജോണ്‍ കല്ലോലികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.

 

ഈ പ്രതിസന്ധി ഘട്ടത്തില്‍ മാധവന്‍ നായരും കുടുംബത്തിനും ജാനികിയുടെ ഭര്‍ത്താവ് മഹേശ്വര്‍ അവുലിയ .മകള്‍ നിഷിക അവുലിയ എന്നിവര്‍ക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രയപെട്ടു.

 

ഏറ്റെടുത്ത ഏതൊരു ജോലിയും കൃത്യതയോടെ നടപ്പില്‍ വരുത്തുവാനുള്ള അര്‍പ്പണ ബോധം സി.എല്‍ . എസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ പദവിയില്‍ വരെ എത്തിച്ചു.അമേരിക്കന്‍ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജാനു നായരുടേത് എന്ന് ട്രഷര്‍ സജിമോന്‍ ആന്റണി അഭിപ്രയപ്പെട്ടു.

 

ഫൊക്കാനയിലൂടെയും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലൂടെയും മാധവന്‍ നായരും കുടുംബവും തുടര്‍ച്ചയായി നല്‍കിപ്പോരുന്ന സഹായങ്ങള്‍ അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍ അഭിപ്രായപ്പെട്ടു.

 

നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ജോയി ഇട്ടന്‍,അലക്‌സ് എബ്രഹാം, അപ്പുകുട്ടന്‍ പിള്ള, ബോബന്‍ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേല്‍, മാത്യു ഉമ്മന്‍, രാജീവ് കുമാരന്‍, സജി എം. പോത്തന്‍, സോമരാജന്‍ പി .കെ,വര്‍ഗീസ് തോമസ് , സണ്ണി ജോസഫ് , ഗണേഷ് എസ് ഭട്ട്, സ്റ്റാന്‍ലി എത്‌നിക്കല്‍ , റ്റീനാ കള്ളകാവുങ്കല്‍ , നിബിന്‍ പി ജോസ് ട്രസ്റ്റി ബോര്‍ഡ് മെംബേഴ്‌സ് ആയ ജോണ്‍ പി ജോണ്‍ , തമ്പി ചാക്കോ, കുര്യന്‍ പ്രക്കാനം, ബെന്‍ പോള്‍, ഡോ. മാത്യു വര്‍ഗീസ്,യൂത്ത് മെംബേര്‍ ആയി അലോഷ് റ്റി അലക്‌സ് എന്നിവരെയും ഓഡിറ്റര്‍ ആയി ചാക്കോ കുര്യന്‍, ഗണേഷ് നായര്‍ എന്നിവരും അനുശോചന ചര്‍ച്ചയില്‍ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.

 

ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂ ജേഴ്‌സില്‍ ഉള്ള ബ്രാഞ്ചബര്‍ഗ് ഫ്യൂണറല്‍ ഹോമില്‍ (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )വെച്ച് നടത്തുന്ന വ്യൂയിങ്ങില്‍ എല്ലാ ഫൊക്കാന വിശ്യാസികളും പങ്കെടുക്കണമെന്ന് നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

 

ക്രിമിനേഷന്‍ : ജൂലൈ 13 , 2019 ശനിയാഴ്ച രാവിലെ 8.45 മുതല്‍ 10.45 വരെ ഫ്രാങ്കഌന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 ) മരണനന്തര ശുശ്രൂഷകള്‍ക്കുശേഷം.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code