ന്യൂ ജേഴ്സി :ഫൊക്കാന പ്രസിഡന്റ് മാധവന് നായരുടെ മകള്‍ ജാനകി നായരുടെ നിര്യാണത്തില്‍ മലയാളീ അസോസിയേഷന് ഓഫ് ന്യൂ ജേഴ്സി അഗാധ ദുഃഖം രേഖപ്പെടുത്തി. മാധവന് ബി നായര്‍ മഞ്ചിന്റെ ലൈഫ് ടൈം മെംബറും ട്രസ്ട്രി ബോര്‍ഡ് മെംബെറും കൂടിയാണ്.
ചുരുങ്ങിയ സമയം കൊണ്ട് വോള്‍സ്ട്രീറ്റില്‍ ജോലി ചെയ്തു ഉന്നത പദവിയില്‍ എത്തിയ ജാനകി നായര്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു .ഇപ്പോഴും ചിരിച്ചുകൊണ്ട് കാണുന്ന ജാനു നമുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് പ്രസിഡന്റ് ഡോ. സുജാ ജോസ് അഭിപ്രായപ്പെട്ടു.
ജാനു നായരുടെ നിര്യാണത്തില്‍ മഞ്ചിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, മാനേജിങ് കമ്മിറ്റിയുടെയും എല്ലാ മെമ്പേഴ്സിന്റെ പേരിലും അഗാതമായ അനുശോചനം രേഖപെടുത്തുന്നു. മകളുടെ നിര്യാണത്തില്‍ അതീവ ദുഖത്തിലായിരിക്കുന്ന മാധവന് നായര്‍ക്കും കുടുംബത്തിനും, ഭര്‍ത്താവ് മഹേശ്വര് അവുലിയ .മകള്‍ നിഷിക അവുലിയ എന്നിവര്‍ക്കും ഈശ്വരന് ശക്തി പകരട്ടെ എന്ന് പ്രര്‍ഥിക്കുന്നു.
Comments