Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആന്തൂര്‍ പ്രവാസി ആത്മഹത്യ ആവര്‍ത്തിക്കാതിരിക്കട്ടെ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും പ്രവാസികള്‍ ഏറെ ആകുലപ്പെട്ടതുമായ ഒരു സംഭവമാണ് ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ. തന്റെ ക യ്യിലുള്ളതെല്ലാം മുടക്കി വ്യവ സായം തുടങ്ങുന്നതിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ജീവിതം തന്നെ ഇല്ലാതാക്കിയ പ്രവാസിയുടെ ആത്മഹത്യ കേരളം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്നും കേരളത്തില്‍ മാറ്റപ്പെടാത്ത ചില വ്യവസ്ഥയുടെ ഒരു സംവി ധാനമാണ് തുറന്നു കാട്ടുന്നത്.



രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളും ഉദ്യോഗസ്ഥ മേധാവിത്വമുള്ള താലൂക്കാഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവയും കൈക്കൂലിയുടെയും സ്വാധീനത്തിന്റെയും പിടിയിലാണ് ഇന്നും എന്നതാണ് ഒരു സത്യം. ആധുനിക യുഗമെ ന്നും ആഗോളവല്‍ക്കരണമെ ന്നും നാം ആവേശത്തോടെ പറയുമ്പോഴും ഇന്നും സര്‍ക്കാര്‍ ഓഫീസുകളും മറ്റും കൈക്കൂലിയും സ്വാധീനവും ഉണ്ടെങ്കില്‍ മാത്രമെ കാര്യങ്ങള്‍ നടക്കൂയെന്ന സ്ഥിതിയാണ് കേരളത്തിലേതെന്ന് പറയേണ്ടിയിരിക്കുന്നു.


വിദ്യാസമ്പന്നതയും രാഷ്ട്രീയ പ്രബുദ്ധതയും സമ്പൂര്‍ണ്ണ സാക്ഷരതയും നാം അവകാശപ്പെടുമ്പോഴും ഒരു ചക്രം കൊടുത്താലെ കാര്യം നടക്കു യെന്ന പഴയകാല സര്‍ക്കാര്‍ കാര്യാലയമാണ് ഇന്നും കേരളത്തിലെ ആഫീസുകള്‍ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആന്തൂര്‍ നഗരസഭയില്‍ കൂടി തുറന്നു കാട്ടുന്നത്. ഞങ്ങള്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരം കിട്ടാന്‍വേണ്ടി പറയുന്നതല്ലാതെ അധികാരത്തിലേറിയാല്‍ ആഫീസുകളിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ഒരു ചെറു വിരല്‍പോലുമനക്കാറില്ല. കെടുകാര്യസ്ഥതയും അഴിമതിയും അനാസ്ഥയും കൊടികുത്തി വാഴുന്ന സ്ഥിതിക്ക് മാറ്റം വരുത്താ ന്‍ ഒരു സര്‍ക്കാരും കാര്യമായ നടപടികള്‍ എടുക്കാറില്ല. അതി നു കാരണം ഉദ്യോഗസ്ഥ സം ഘടനകളുടെ രാഷ്ട്രീയ നിറം തന്നെ. ഏതെങ്കിലുമൊരു ഉന്ന ത ഉദ്യോഗസ്ഥന്‍ കൃത്യവിലോ പം കാട്ടിയതിന്റെ തന്റെ കീഴു ദ്യോഗസ്ഥനെതിരെ നടപടിയെ ടുത്താല്‍ തെറ്റു ചെയ്തവനെ സംരക്ഷിക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തു വരുന്ന താണ് കേരളത്തിലെ സ്ഥിതി. നടപടിയെടുത്ത ഉദ്യോഗസ്ഥ ന്റെ കസേര തെറിപ്പിക്കുന്നതുള്‍ പ്പെടെയുള്ള മന്ത്രിതല ഇടപെടലുകള്‍ നടത്തി തെറ്റുകാരനെ ശരിയാക്കി മാറ്റുകയാണ് പിന്നീടുണ്ടാകുന്നത്. തെറ്റിനെ ശരി യാക്കി സംഘടനകളുടെ ഇടപെടല്‍ ആണ് സര്‍ക്കാരാഫീ സുകളിലെ ജീവനക്കാരുടെ അ നാസ്ഥയ്ക്കും കൃത്യവിലോപത്തിനും പ്രധാന കാരണം.



ഇതാണ് സര്‍ക്കാരാ ഫീസുകളുടെ ഏറ്റവും വലിയ ശാപവും ജനങ്ങളുടെ ഏറ്റവും വലിയ ദുരിതവും. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം കിട്ടുന്നതെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ പണിയെടുക്കുന്നതെ ന്നുമുള്ള ചിന്തയല്ല ജനങ്ങള്‍ ക്കുവേണ്ടി തങ്ങളേതോ മഹാത്യാഗം ചെയ്യുന്നുയെന്നുമുള്ള മനോഭാവമാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ മിക്കവരുടെയും മനോഭാവം. ഈ മനോഭാവത്തോടെയാണ് തങ്ങളുടെ മുന്നില്‍ ഏതെങ്കിലുമൊരു അപേക്ഷയോ ആവശ്യമോ ആയി വരുന്നവരോട് കാട്ടുന്നത്.


ഒരു മിനിട്ടുകൊണ്ടു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഒരു വര്‍ഷം വേണമെങ്കിലും നീ ട്ടികൊണ്ടുപോകാന്‍ കേരളത്തി ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. മുട്ടാതര്‍ക്കവും മുടന്തന്‍ ന്യായവുമായി വര്‍ഷങ്ങളോ ളം കാലതാമസം വരുത്തിയാലും അതെന്തുകൊണ്ട് എന്ന് ചോദിക്കാന്‍ സംവിധാനമോ ഒന്നും തന്നെയില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഓ രോ അപേക്ഷയിന്‍മേലും എത്ര മാത്രം കാലതാമസം ഉണ്ടെന്ന് അതാത് ഉദ്യോഗസ്ഥര്‍ അപേക്ഷകനെ അറിയിക്കണമെന്ന് നിബന്ധന ഉണ്ടാക്കിയിരുന്നെ ങ്കിലും ഇപ്പോള്‍ അതെല്ലാം കാറ്റില്‍ പറത്തിയ സ്ഥിതിയാണ്. സര്‍ക്കാരാഫീസുകളില്‍ അതാത് ഉദ്യോഗസ്ഥരുടെ നിയമമാണ് നടപ്പാക്കുന്നത്. അവരാണ് തീ രുമാനിക്കുന്നത് അപേക്ഷകന്റെ അപേക്ഷ.

 

അടിയന്തരാവസ്ഥയുടെ സമയത്താണ് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൃത്യമായും ജനോപകാരപ്രദമായും പ്രവര്‍ത്തിച്ചിരുന്ന ഏക കാലം. ഇ ന്ത്യയില്‍ അന്ന് കരിനിയമമായിരുന്നെങ്കിലും ആ നിയമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നുയെന്നതാണ് സത്യം. അതിനു ശേഷം കരുണാകരന്‍ ഉള്‍പ്പെടെയുള്ള പല മുഖ്യമന്ത്രിമാരും സര്‍ക്കാര്‍ ഓഫീസുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും എന്‍.ജി.ഒ. സംഘടന കള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് തകിടം മറിക്കുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ എത്ര പദ്ധതികള്‍ ഉദാരമായി പ്രഖ്യാപിച്ചാലും ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് എത്തുമ്പോള്‍ പൊതുജനത്തിനു കഠിനമായിരിക്കും.



സര്‍ക്കാര്‍ ഓഫീസുകള്‍ ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച കേന്ദ്രങ്ങളാണെങ്കില്‍ ജനപ്രതിനിധികളടങ്ങുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതികളുടെ പിടിയിലാണ്. സ്വജനപക്ഷപാദ വും രാഷ്ട്രീയ ഇടപെടലുകളു മാണ് ഇവിടെ നടക്കുന്നത്. പദ്ധ തികള്‍ സ്വന്തക്കാര്‍ക്കും ആനു കൂല്യങ്ങള്‍ സ്വന്തം പാര്‍ട്ടി അം ഗങ്ങള്‍ക്കും നല്‍കി തങ്ങളുടെ രാഷ്ട്രീയ സാമ്രാജ്യം വളര്‍ത്തി യെടുക്കുകയാണ് ഇവിടെ നടക്കുന്നത്. അതിന്റെ ഒടുവില ത്തെ ഉദാഹരണമാണ് ആന്തൂര്‍ നഗരസഭയിലെ സംഭവം. അതി ന്റെ ഒടുവിലത്തെ രക്തസാക്ഷി യാണ് ആത്മഹത്യ ചെയ്ത പ്ര വാസി വ്യവസായി.


വികസനത്തില്‍ അമേരിക്കയെ കടത്തിവെട്ടി മുന്നോട്ടു പോകുന്നുയെന്ന് നാം വീമ്പിളക്കുമ്പോഴും ഒരു ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൈക്കൂലി കൊ ടുക്കേണ്ട ഗതികേടാണ് ഇന്ത്യ യിലെ സര്‍ക്കാര്‍ ഓഫീസുകളില്‍. ജനകീയ സര്‍ക്കാരെന്നും ജ നങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ ക്കാരെന്നും ഉച്ചത്തില്‍ ആക്രോ ശിക്കുമ്പോഴും കേരളവും അതി ല്‍പ്പെടുമെന്ന് എടുത്തു പറയേ ണ്ട കാര്യമില്ല. വികസിത രാജ്യ ങ്ങളില്‍ അപേക്ഷകളില്‍ ആവ ശ്യപട്ടികയും അത്യാവശ്യപട്ടി കയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അതിന്റെ ആവശ്യകത യോടെ അപേക്ഷിച്ചാല്‍ നിശ്ചി ത സമയത്തിനുള്ളില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ചട്ടവുമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് അപേ ക്ഷിച്ചാല്‍ കാലതാമസം കൂടാതെ തുടര്‍ നടപടികള്‍ നടത്തണമെന്നും നിഷ്കര്‍ഷിക്കുമ്പോള്‍ അവിടെ കൈക്കൂലിയെന്ന ശി ലായുഗ രീതിയില്ല. അതിലുപരി അവിടെയൊക്കെ ജീവനക്കാ ര്‍ക്ക് സംഘടനയുണ്ടെങ്കിലും അത് അവരുടെ കൃത്യവിലോപ ത്തിനും ഔദ്യോഗിക കൃത്യനി ര്‍വഹണത്തിനും ജീവനക്കാര്‍ ക്ക് കൂട്ടുപിടിക്കുന്നതല്ല. നമ്മു ടെ നാടും അതുപോലെയാകാ ന്‍ അമേരിക്കന്‍ വികസനമോ ആംഗലേയ ഭാഷയോ വേണ്ട സര്‍ക്കാര്‍ ഓഫീസുകളിലെ മാനദണ്ഡങ്ങള്‍ ആധുനിക യുഗത്തിലെ പോലെ ഒന്നു മാറ്റിയെടുത്ത് ഓരോന്നിനും കാലയളവ് നിശ്ചയിച്ച് പ്രവര്‍ത്തനം ശക്ത മാക്കിയാല്‍ മതിയാകും. അതോ ടെ മുട്ടതര്‍ക്കങ്ങളും മുടന്തന്‍ ന്യായങ്ങളുമായി കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയും.



ഇനിയും ആന്തൂരിലെ സംഭവമെടുക്കാം അതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പറയുമ്പോഴും ഉദ്യോഗസ്ഥരുടെ യും രാഷ്ട്രീയ ഭരണസമിതിക ളുടെയും കടുത്ത അവഗണന മൂലം ഒരു പെട്ടിക്കടപോലും ന ടത്താനാകാതെ എത്രയോ പേര്‍ തങ്ങളുടെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ജീവിക്കാന്‍ മറ്റു മാര്‍ക്ഷമില്ലാതെ ജീവിതം മുട്ടി യ അവരില്‍ പലരും ആത്മഹ ത്യ ചെയ്യാതിരുന്നത് അവരുടെ ആയുസ്സിന്റെ വലുപ്പം ഒന്നു മാ ത്രമാണെന്ന് മന്ത്രി ഓര്‍ക്കണം. നെല്‍കൃഷി നടത്തി നഷ്ടത്തി ല്‍ കൂപ്പുകുത്തിയ കൃഷി ഉടമ കള്‍ നഷ്ടം നികത്താന്‍ നെല്‍ പ്പാടം നികത്തി തെങ്ങും വാഴ യും നട്ടപ്പോള്‍ അവരെ ബൂര്‍ ഷ്വാസിയായി മുദ്രകുത്തി മന്ത്രി യുടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുന്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവയെല്ലാം വെട്ടിനിര ത്തിയത് ആലപ്പുഴയിലായിരു ന്നു. അവരവിടെ കായല്‍ നിരത്തി റിസോര്‍ട്ട് പണിയുകയായിരുന്നില്ല. എന്നാല്‍ സ്വന്തം ഭൂമി പോലുമല്ലാത്ത സര്‍ക്കാര്‍ സ്ഥ ലം കൈയ്യേറി മണ്ണിട്ട് നികത്തി കോടികളുടെ റിസോര്‍ട്ട് പണി തത് ഇതേ രാഷ്ട്രീയ പാര്‍ട്ടി യുടെ കാവലിലും കരുത്തിലു മാണെന്ന് ഓര്‍ക്കണം. ഇനിയും ആരെങ്കിലും ഒരു വ്യവസായം തുടങ്ങാന്‍ പദ്ധതിയിടുന്നതിനു മുന്‍പെ അവിടെ രാഷ്ട്രീയ പാ ര്‍ട്ടികളുടെ ട്രെയ്ഡ് യൂണിയന്‍ കൊടികള്‍ നാട്ടി അവകാശ പ്ര ഖ്യാപനമാകും ആദ്യം നടക്കു ക. രാഷ്ട്രീയ പിന്‍ബലവും കോടികള്‍ കൈക്കൂലി കൊടു ക്കാനുമില്ലാത്തവര്‍ വ്യവസായ മെന്ന ആശയവുമായി പാലക്കാടിനിപ്പുറം വരാതെ അതിനപ്പുറം തമിഴ്‌നാട്ടില്‍ പോകുന്നതാണ് നല്ലത്. അല്ലെങ്കില്‍ കിടപ്പാട വും നഷ്ടപ്പെടും അതിനുശേ ഷം ആത്മവിശ്വാസം തകര്‍ന്ന് ആത്മഹത്യയും ചെയ്യുമെന്ന തിന് യാതൊരു സംശയവുമില്ല. തകരപാട്ട തല്ലിക്കൂട്ടി തെങ്കാശിയിലും തൃശിനാപ്പള്ളിയിലും കുടില്‍ വ്യവസായങ്ങള്‍ തുടങ്ങി മാതൃകയാകുമ്പോള്‍ അവിടെ ഉണ്ടാക്കുന്ന തീപ്പെട്ടി കത്തിച്ച് അവരുടെ ബീഡിയും വലിച്ച് രാ ഷ്ട്രീയ പാര്‍ട്ടികളുടെ വ്യവസായ വികസന വിരുദ്ധ സമരത്തിന് മുദ്രാവാക്യം വിളിക്കുകയാണ് കേരളം ചെയ്യുന്നത്. വ്യവസായം തുടങ്ങാന്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ കേര ളം വ്യവസായങ്ങളുടെ തലസ്ഥാനമായേനെ. കാരണം ഏറ്റ വും കൂടുതല്‍ വിദേശ പണം ഒഴുകിയെത്തുന്ന ഒരു സംസ്ഥാ നമാണ് കേരളം. അനുകൂല സാഹചര്യമൊരുക്കിയാല്‍ ഈ പണം ഒരു വ്യവസായ വിപ്ലവം തന്നെ ഉണ്ടാക്കിയെടുക്കുമെന്ന തിന് സംശയമില്ല. എന്നാല്‍ കയ്യിലുള്ള കാശ് ബാങ്കിലിട്ട് മനസ്സമാധാനത്തോടെ ജീവിക്കാമെ ന്നാണ് ഇവരെല്ലാവരും ചിന്തിക്കുന്നത്. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത് ശരിയല്ലെന്നു തന്നെയാണ് അതിനുള്ള ഉത്തരം. ബാറുകളൊഴിച്ച് രാഷ്ട്രീയ ഉദ്യോഗസ്ഥരുടെ നിര്‍ലോഭ സഹകരണത്തില്‍ കേര ളത്തില്‍ ലാഭം കൊയ്ത ഒരു വ്യവസായത്തിന്റെ പേരു പറയാന്‍ നമുക്ക് സാധിക്കുമോ. ഒ രു സ്വകാര്യ സംരംഭത്തിന്റെ വിജയം നമുക്ക് അവകാശപ്പെടാന്‍ കഴിയുമോ. അങ്ങനെ വിജയിച്ച ആരുടെയെങ്കിലും കഥ പറയാ ന്‍ കഴിയുമോ നമുക്ക്.



ഇനിയും മറ്റൊന്നു കൂടി പറയേണ്ടതായിട്ടുണ്ട് ആന്തൂരിലെ പ്രവാസിയുടെ ആത്മഹ ത്യയില്‍. രാഷ്ട്രീയ നേതൃത്വ ത്തിലുള്ള ഭരണസമിതിയുടെ കൂടി അവഗണനയിലാണ് അദ്ദേഹം ജീവന്‍ ബലികഴിച്ചത്. അ തില്‍ ചില പ്രവാസിസംഘടനക ളും അതിലെ നേതാക്കളും മു തലകണ്ണീര്‍ പൊഴിക്കുന്നതു കണ്ടു. ഈ കണ്ണുനീര്‍ പൊഴിക്കു ന്നവര്‍ നാളെ രാഷ്ട്രീയ നേതാ ക്കന്മാര്‍ പ്രവാസികളുടെ അടു ത്തേക്ക് വരുമ്പോള്‍ വിടര്‍ന്ന ക ണ്ണുകളുമായി നിറപുഞ്ചിരിയു മായി അവരെ വരവേല്‍ക്കുന്ന തു കാണാം. രാഷ്ട്രീയക്കാരേ ക്കാള്‍ കഷ്ടമാണ് നിങ്ങളുടെ കപട സ്‌നേഹപ്രകടനം എന്ന് പറയേണ്ടതാണ്.



കേരളത്തില്‍ പ്രവാസികളെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ലോക കേരള സഭയുണ്ടാക്കിയത് അവര്‍ക്കും കേരളത്തിന്റെ വികസനത്തില്‍ പങ്കു ചേരാനാണ്. ആ നാട്ടിലാണ് ഒരു പ്രവാസി വ്യവസായി ആത്മ ഹത്യ ചെയ്തത്. അതുകൊണ്ടു തന്നെ അതും ആരെയൊക്കെയോ തിരുകി കയറ്റി സന്തോഷി പ്പിക്കാനുള്ള ഒരു പ്രസ്ഥാനമാണെന്നു തന്നെ പറയാം. ഇന്ത്യ ഗവണ്‍മെന്റ് പ്രവാസികളെ സം ഘടിപ്പിച്ച് പ്രവാസി ദിനം തന്നെ ഉണ്ട്. അതില്‍ പങ്കെടുക്കുന്നതാ കട്ടെ വന്‍കിട വ്യവസായികള്‍ മാത്രം. അതില്‍ ചര്‍ച്ചയാകുന്ന ത് അവര്‍ക്കിഷ്ടമുള്ളതു തന്നെ. ഈ പ്രകടനങ്ങളേക്കാള്‍ വലുത് പരിമിതികളില്ലാത്ത പ്രോത്സാഹനമാണ് പ്രവാസികള്‍ക്ക് വേണ്ടത്. തകര്‍ക്കില്ലെന്ന ഉറപ്പാണ് അവര്‍ക്ക് വേണ്ടത്.

 

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code