Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് നാളെ തുടക്കം   - രാജന്‍ വാഴപ്പള്ളില്‍

Picture

വാഷിങ്ടന്‍ ഡിസി : പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് നാളെ തുടക്കം കുറിക്കും.

 

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ എത്തി തുടങ്ങി. കോണ്‍ഫറന്‍സില്‍ ക്ലാസ്സുകള്‍ നയിക്കുന്നതും സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കുന്നതും അതാത് രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരാണെന്ന് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

 

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഫറന്‍സ് വന്‍ വിജയമാക്കുവാന്‍ കമ്മിറ്റികള്‍ പരിശ്രമിക്കുന്നു.

 

ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ലക്ച്ചറര്‍ ഫാ. ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കുന്നത് ഡോ. ജോണ്‍ ഈ പാര്‍ക്കര്‍ ആണ്. സണ്‍ഡേസ്കൂള്‍ ക്ലാസുകള്‍ ഫാ. കുര്യാക്കോസ് ഏബ്രഹാം നയിക്കും. എംജിഓസിഎസ്എം ക്ലാസുകള്‍ എടുക്കുന്നത് ഫാ. തോമസ് (ഷോണ്‍) തോമസാണ്. ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ മുതിര്‍ന്നവര്‍ക്കുള്ള പാഠ്യപദ്ധതിക്ക് നേതൃത്വം നല്‍കും. എംജിഓസിഎസ്എം, ഫോക്കസ്, സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതികള്‍ നയിക്കുന്നത് ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ഏബ്രഹാം ജോര്‍ജ്, ഡീക്കന്‍ ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവരാണെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു.

 

17 ന് 6.30ന് കലഹാരി റിസോര്‍ട്ടിന്റെ ലോബിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുന്‍പിലായി ഫാമിലി കോണ്‍ഫറന്‍സ് ബാനര്‍, തുടര്‍ന്ന് അമേരിക്കന്‍ പതാക, ഇന്ത്യന്‍ പതാക, കാതോലിക്കേറ്റ് പതാക അതിനെ തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ഫാമിലി കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. തുടര്‍ന്ന് ശിങ്കാരി മേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം അതിനു പിന്നിലായി ലോങ്ങ് ഐലന്റ്, ക്വീന്‍സ്, ബ്യൂക്‌ലിന്‍ ഏരിയായുടെ ബാനര്‍, പിന്നിലായി കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പിന്നില്‍ കുട്ടികളും പുരുഷന്മാരും , സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം.

 

റോക്ക്‌ലാന്റ്, അപ്‌സ്റ്റേറ്റ്, ബോസ്റ്റണ്‍, കാനഡാ ഏരിയായുടെ ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടര്‍ന്ന് കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം. മൂന്നാമതായി ഫിലഡല്‍ഫിയ, മേരിലാന്റ്, വിര്‍ജീനിയ, വാഷിംഗ്ടണ്‍, നോര്‍ത്ത് കരോലീനാ ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍. തുടര്‍ന്ന് രണ്ടു വരിയായി കുട്ടികളും, സ്ത്രീകളും നില്ക്കണം. നാലാമതായി ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ബാനറിന് പിന്നില്‍ ഏരിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍ കാതോലിക്കേറ്റ് പതാകകള്‍ വഹിച്ചുകൊണ്ട് നീങ്ങുക. തുടര്‍ന്ന് രണ്ടു വരിയായി കുട്ടികളും സ്ത്രീകളും പുരുഷന്മാരും അണി നിരക്കണം. തൊട്ടുപിന്നില്‍ ന്യൂജേഴ്‌സി, സാറ്റണ്‍ ഐലന്റ് ബാനറിനു പിന്നില്‍ കാതോലിക്കേറ്റ് പതാക വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓര്‍ഡിനേറ്റേഴ്‌സും തുടര്‍ന്ന് കുട്ടികളും പുരുഷന്മാരും സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം. തുടര്‍ന്ന് അംശവടി വഹിച്ചുകൊണ്ടുള്ള പുരോഹിതന്‍, റവ. ഡീക്കന്‍സ്, പുരോഹിതര്‍, കോറെപ്പിസ്‌കോപ്പാമാര്‍, ഭദ്രാസന അദ്ധ്യക്ഷനോടൊപ്പം വിശിഷ്ട വ്യക്തികള്‍ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നത്.

 

വിവരങ്ങള്‍ക്ക് : കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് : 718 608 5383, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ : 201 321 0045, ട്രഷറാര്‍ മാത്യൂ വര്‍ഗീസ് : 631 891 8184

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code