Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോസ്ആഞ്ചെലെസില്‍ പിതൃതര്‍പ്പണം ജൂലായ് മുപ്പത്തിയൊന്നിന്

Picture

ലോസ് ആഞ്ചെലെസ് :നമ്മെവിട്ടുപിരിഞ്ഞ പ്രിയപെട്ടവര്‍ക്കുള്ള സമര്‍പ്പണമായ കര്‍ക്കിടക വാവുബലി ജൂലായ് മുപ്പത്തിയൊന്നിന് ബുധനാഴ്ച ലോസ്ആഞ്ചലസിലെ ഓറഞ്ച് അവന്യുവിലുള്ള ഗായത്രി ചേതന സെന്ററില്‍ (2446, വെസ്റ്റ്ഓറഞ്ച് അവന്യു, അനഹേം 92804 ) വെച്ചു നടത്തുന്നു.

 

കാലിഫോര്‍ണിയയിലെ പ്രമുഖമലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് വാവുബലിക്കുള്ള സൗകര്യമൊരുക്കുന്നത്. ബുധനാഴ്ച കാലത്തു ഒന്പതുമണിക്കു തുടങ്ങുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാഗ്രഹി ക്കുന്നവര്‍ നേരത്തെ പേര് ജിസ്റ്റര്‍ചെയേണ്ടതാണെന്നു ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

 

പ്രവാസിമലയാളികളുടെ വളരെകാലമായുള്ള ഒരാഗ്രഹത്തിനു കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സഹായമൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നുപരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഓം ഡയറക്ടര്‍ രവിവെള്ളത്തിരി പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പിതൃതര്‍പ്പണത്തിനു മലയാളികളില്‍ നിന്നുനിന്ന് നല്ലപ്രതികരണം ലഭിച്ചിരുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും പേരു രജിസ്റ്റര്‍ചെയ്യുന്നതിനും രവി വെള്ളത്തിരി (9494197115), രമനായര്‍ (7144029368) അല്ലെങ്കില്‍ www.ohmcalifornia.org സന്ദര്‍ശിക്കുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code