സാവോ പോളോ: ബ്രസീലില്‍ വചനപ്രഘോഷണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച വൈദികന് നേരെ സ്റ്റേജില്‍വെച്ച് ആക്രമണം. കങ്കാവോ നോവ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ പി.എച്ച്.എന്‍ എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി വിശുദ്ധ കുര്‍ബാനയില്‍ പ്രസംഗിക്കുന്നതിടെ ഫാ. മാര്‍സെല്ലോ റോസ്സി എന്ന വൈദികനെതിരെ സ്റ്റേജില്‍വച്ച് ഒരു സ്ത്രീ ആക്രമിക്കുകയായിരിന്നു. യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്ത്രീ സ്റ്റേജിലേക്ക് ഓടിയെത്തി ഫാ. മാര്സെല്ലോയെ സ്റ്റേജില്‍ നിന്നും തള്ളിയിടുകയാണ് ഉണ്ടായത്. സ്ത്രീയെ പോലീസ് പിടികൂടി.
ഇടിയുടെ ആഘാതത്തില്‍ അദ്ദേഹം തെറിച്ചുവീണു. എന്നാല്‍ വലിയ പരിക്കുകള്‍ ഏല്ക്കാതെ വൈദികന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ ഫാ. മാര്‍സെല്ലോ യാതൊരു പ്രശ്നവുമില്ലാതെ എഴുന്നേല്‍ക്കുന്നത് കാണാം. സാത്താന് തന്നെ വെറുക്കുന്നു എന്നതിനാലാണ് തനിക്ക് ആക്രമണം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments