Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ക്കിടകമായി ഔഷധക്കഞ്ഞി സേവിക്കാം

Picture

കര്‍ക്കിടകം പിറന്നു. ഇനി ഔഷധക്കഞ്ഞിയുടെ കാലം. ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് പ്രത്യേക ഔഷധങ്ങളിട്ട് തയ്യാറാക്കുന്ന ഔഷധക്കഞ്ഞികള്‍. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഔഷധങ്ങളാണ് മഴക്കാലത്തെ വിഭവങ്ങളില്‍ ചേര്‍ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നത്.

 

അയമോദകം, ശതകുപ്പ, മല്ലി, ജീരകം, ചുക്ക്, മഞ്ഞള്‍, ആശാളി, പുത്തരിച്ചുണ്ട, മുറിമരുന്ന്, കുറുന്തോട്ടി, ഉലുവ ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ഔഷധക്കഞ്ഞിക്കൂട്ട് പരമ്പരാഗതമായ യോഗമാണ്.

 

ഓരോ നാട്ടിലും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ലഭ്യതയും അനുസരിച്ച് ലഭിക്കുന്ന ദഹനവ്യവസ്ഥയെ വര്‍ധിപ്പിക്കുന്ന പച്ചമരുന്നുകളാണ് ഔഷധക്കഞ്ഞിയില്‍ ചേര്‍ക്കാറുള്ളത്. ഈ കാരണത്താല്‍ ഔഷധക്കഞ്ഞിക്കൂട്ടുകള്‍ ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ മഴക്കാലത്തെ പ്രധാന ഭക്ഷണം പരമ്പരാഗതമായി ഔഷധക്കഞ്ഞി ആയിരുന്നു എന്ന് മനസ്സിലാക്കാം.

 

ദ്രവാംശം കുറഞ്ഞ കഞ്ഞിയാണ് ഇക്കാലത്ത് പ്രധാന ഭക്ഷണമാക്കേണ്ടത് .അരിയും ഗോതമ്പും മഴക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴക്കമുള്ള ധാന്യങ്ങളാണ് മഴക്കാലത്ത് ഉത്തമം. ഭക്ഷണം പാകംചെയ്യുമ്പോള്‍ അല്പം എണ്ണ കൂടുതലായി താളിക്കുന്നത് വാതരോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. നെയ്യ് താളിച്ചൊഴിക്കുന്നതും നല്ലതാണ്.

 

ഉപ്പും പുളിയും മധുരവും മഴക്കാല പ്രത്യേക വിഭവങ്ങളില്‍ ആവശ്യത്തിന് അല്പം കൂടുതലായി ചേര്‍ത്തിരിക്കണം. ഈ മൂന്ന് രുചികള്‍ക്കും മഴക്കാല രോഗങ്ങളുടെ ആക്രമണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code