Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശക്തമായ നീരൊഴുക്ക്; മുല്ലപ്പെരിയാര്‍ നിറയാന്‍ 12 അടികൂടി

Picture

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച രാവിലെ 130 അടിയായി ഉയര്‍ന്നു. അണക്കെട്ട് നിറഞ്ഞ് ഇടുക്കിയിലേക്ക് ജലം ഒഴുകാന്‍ ഇനി 12 അടി ജലം കൂടി മതിയാകും. 142 അടിയാണ് അണക്കെട്ടിന്‍െറ അനുവദനീയ സംഭരണ അളവ്

 

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. സെക്കന്‍ഡില്‍ 2404 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് 1700 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഔദ്യോഗികമായി ജലം തുറന്നുവിടും മുമ്പ് ഇത്ര കൂടിയ അളവില്‍ തമിഴ്‌നാട്ടിലേക്ക് ജലം ഒഴുക്കുന്നത്.

 

മണിയാര്‍ (പത്തനംതിട്ട), ഭൂതത്താന്‍കെട്ട് (എറണാകുളം), കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മലങ്കര, ഇരട്ടയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), കാഞ്ഞിരപ്പുഴ, മംഗലം (പാലക്കാട്), കക്കയം (കോഴിക്കോട്) അണക്കെട്ടുകള്‍ തുറന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code