ഫിലാഡല്‍ഫിയാ: പാഷന് ഫ്രൂട്ട് പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കോതമംഗലം സ്വദേശിയായ പെണ്‍കൂട്ടിക്ക് സഹായഹസ്തമായി ബഡിബോയ്സ് ഫിലാഡല്‍ഫിയാ സൗഹൃദകൂട്ടായ്മ. ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും ഉള്ള ഒരു പറ്റം മനുഷ്യസ്നേഹികളായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ബഡിബോയ്സ്.
ഏതാണ്ട് ഒരു വര്‍ഷം ആയി പ്രവര്‍ത്തിക്കുന്ന വാട്ട്സ് അപ്പ് കൂട്ടായ്മയാണ് ബഡി ബോയ്സ്. ചെറുതും വലുതുമായ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പങ്കുചേര്‍ന്നിട്ടുണ്ട്. ആദ്യമായാണ് ഏകദേശം ആറു ലക്ഷത്തില്‍ പരം ഇന്‍ഡ്യന്‍ രൂപാ ചാരിറ്റിയ്ക്കായ് നല്‍കുന്നത്. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവരായ ആളുകളോടും ഉള്ള നന്ദി അഥീനാ മോളുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Comments