പ്രളയബാധിതര്‍ക്കായി മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥന - ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി: വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകിച്ച് കേരളത്തിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കടുത്ത പ്രളയക്കെടുതി നേരിടുന്നത്. മാര്‍പാപ്പായുടെ സന്ദേശം സെക്രട്ടറി പിയത്രോ പരോളിന് ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ചുകൊടുത്തു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments