Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Picture

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ വെസ്‌റ്‌ചെസ്റ്ററിലെ വൈറ്റ് പ്ലെയിന്‍സ് സിറ്റിയില്‍ ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. വൈറ്റ് പ്ലെയിന്‍സ് സിറ്റി മേയര്‍ മി. തോമസ് റോച്ച്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് മി. ജോര്‍ജ് ലാറ്റിമര്‍, സ്‌റ്റേറ്റ് സെനറ്റര്‍സ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, ഷെല്ലി മേയര്‍, സ്‌റ്റേറ്റ് അസംബ്ലി മാന്‍ ഡേവിഡ് ബുക്‌വാദ്, കൗണ്ടി ലെജിസ്ലേറ്റര്‍ ഡേവിഡ് ട്യൂബിയോലോ, പാര്‍ക്ക് ആന്‍ഡ് റീക്രീയേഷന്‍ കമ്മീഷണര്‍ വെയ്ന്‍ ബാസ്സ്, യൂത്ത് ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക് വില്യംസ് തുടങ്ങി നിരവധി തെരഞ്ഞെടിക്കപ്പെട്ട പ്രതിനിധികള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ ശിവദാസന്‍ നായര്‍ അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.

 

സ്വാഗത പ്രസംഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 , 35 എ റദ്ദ് ചെയ്തുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രവാസികളായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നത് ഹര്ഷാരവത്തോകൂടി ആളുകള്‍ സ്വാഗതം ചെയ്തു. വെസ്‌റ്‌ചെസ്റ്ററിലെ സാമൂഹിക സാംസ്കാരിക സംഘടനകളായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി, ഹിന്ദു സ്വയംസേവക് സംഘ്, ഇന്ത്യ സെന്റര് ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍, ആര്യസമാജ് മുതലായവയുടെ സഹകരണത്തോടെയാണ് വലിയൊരു ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്താനായത്. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഹിന്ദുസ്ഥാനി ഗായിക അദ്വിതീയ കുണ്ടുവിന്റെ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ അമേരിക്കന്‍/ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് ഡോ നളിനി റാവുവിന്റെ നേതൃത്വത്തില്‍ പീസ് ചാന്റിങ്ങും മൈത്രീമ് ഭജതാം ഭരതനാട്യവും അവതരിപ്പിച്ചു. തുടര്‍ന്ന് അതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ ഭവന്‍ പഹ്വ നന്ദി രേഖപ്പെടുത്തി.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code