ഭക്ഷണം നല്കാന് വൈകി; ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു
പാരിസ്: ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. കിഴക്കന്‍ പാരീസിലെ പ്രാന്തപ്രദേശമായ നോയിസിലെഗ്രാന്ഡിലെ ലഘുഭക്ഷണശാലയിലാണ് സംഭവം.
അക്രമിയെ കണ്ടെത്താനായിട്ടില്ല. സാന്ഡ്വിച്ചിനായി കാത്തിരുന്ന് മുഷിഞ്ഞയാള് ദേഷ്യം കാരണം നിയന്ത്രണംവിട്ട് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ 28കാരനായ വെയ്റ്റര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഹോട്ടലിലെ മറ്റു ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. തോളിലാണ് യുവാവിന് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Comments