Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍

Picture

ഹ്യൂസ്റ്റണ്‍ :ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് 6 മത് ഇന്റര്‍നാഷനല്‍ മീഡിയ കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു . കോണ്‍ഫ്രന്‍സില്‍ സെമിനാറുകള്‍ ,ശില്പശാലകള്‍ ,സംവാദം ,അവാര്‍ഡ് വിതരണം ,കള്‍ച്ചറല്‍ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികള്‍,സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ,മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ ,സിനിമ പ്രവര്‍ത്തകര്‍ എന്നിവര്‍ അതിഥി കളായി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും .
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നും അമേരിക്കയിലെ വിവിധ ചാപ്റ്ററില്‍ നിന്നും 500ല്‍പ്പരം പ്രതിനിധികള്‍ കോണ്‍ഫ്രന്‍സില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കും .

 

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഐ എ പി സി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സഖറിയ , നാഷണല്‍ പ്രസിഡന്റ് സുനില്‍ ജോസഫ് കുരമ്പാല , നാഷണല്‍ സെക്രെട്ടറി മാത്യുകുട്ടി ഈശോ , ബോര്‍ഡ് സെക്രെട്ടറി ഡോ .മാത്യൂസ് ജോയ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപികരിച്ചു .

 

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് സി മേത്ത , ഡോ .ചന്ദ്ര കാന്ത് മിത്തല്‍ ,ഫൊക്കാന മുന്‍ പ്രസിഡന്റ് ജി കെ പിള്ള , ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ .ചെറിയാന്‍ , മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ , നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ ,പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പൊന്നുപിള്ള എന്നിവര്‍ രക്ഷാധികാരികളായിരിക്കും .

 

ഈശോ ജെക്കബ്ബ് (വൈസ് ചെയര്‍മാന്‍ ), സൈമണ്‍ വാളാച്ചേരില്‍ (ജോയിന്റ് കണ്‍വീനര്‍ ),സുരേഷ് രാമകൃഷ്ണന്‍ (ചീഫ് കോര്‍ഡിനേറ്റര്‍ )എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരായി
ജേക്കബ് കുടശ്ശനാട് , സി ജീ ഡാനിയേല്‍ , റോയി തോമസ് , ബാബു ചാക്കോ , ജോജി ജോസഫ് ആന്‍ഡ്രൂസ് ജേക്കബ് , റെനി കവലയില്‍ , വിനി നായര്‍ , മിനി നായര്‍ , മിനാ നിബു . അനുപമ വെങ്കിടേഷ് , അജയ് ഘോഷ് ,ജോര്‍ജ്ജ് കൊട്ടാരത്തില്‍ ,സാം മത്തായി ,സന്തോഷ് എബ്രഹാം ,പി സി മാത്യു ,സംഗീത ദുവാ , കോരസണ്‍ വര്‍ഗീസ് ,പ്രവീണ്‍ ചോപ്ര ,ഡോ .പി വി ബൈജു എന്നിവര്‍ പ്രവര്‍ത്തിക്കും .

 

കോണ്‍ഫറന്‍സിന്റെ കിക്ക് ഓഫ് ആഗസ്റ്റ് 11 ഞായറാഴ്ച പ്രസിദ്ധ സാഹിത്യകാരന്‍ പ്രൊഫ . എം എന്‍ കാരശ്ശേരി ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് മീഡിയ സെന്ററില്‍ വെച്ച് നിര്‍വ്വഹിച്ചു .

 

വെറുപ്പ് വിദ്വേഷം മാനവികത എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. എം.എന്‍.കാരശ്ശേരി പ്രഭാഷണം നടത്തി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് വിശിഷ്ടാതിധി ആയിരുന്നു.

 

കോണ്‍ഫ്രറന്‍സ് സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഈശോ ജേക്കബ് അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍കണ്‍വീനര്‍ ജെയിംസ് കൂടല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ വാളാച്ചെരില്‍ കൃതജ്ഞതയും പറഞ്ഞു.

 

കോണ്‍ഫ്രന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ സുരേഷ് രാമകൃഷ്ണന്‍ പ്രൊഫ. എം.എന്‍.കാരശ്ശേരിക്ക് ഉപഹാരം നല്‍കി ആദരിച്ചു .കോണ്‍ഫ്രറന്‍സിന്റെ രജിട്രേഷന്‍ ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറം പ്രസിഡന്റ് മൈസൂര്‍ തമ്പിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു . കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ചാന്‍സലര്‍ ഡോ .രാമചന്ദ്രന്‍ തെക്കേടത്ത് വിശിഷ്ടാതിധി ആയിരുന്നു.

 

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് .ഡിബേറ് ഫോറം കണ്‍വീനര്‍ എ സി ജോര്‍ജ്ജ് , ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ ,മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ ,ഫോമാ റീജിയണല്‍ പ്രസിഡന്റ് തോമസ് ഓടിയാം കുന്നേല്‍ ,എന്നിവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു .

 

ഐ എ പി സി ഭാരവാഹികളായ ആന്‍ഡ്രൂ ജേക്കബ് , സി ജി ഡാനിയേല്‍ ,ജോജി ജോസഫ് ,ബാബു ചാക്കോ , റോയി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code