Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മ്മന്‍ ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ ഏഴിന് ശനിയാഴ്ച   - ജോസ് മാളേയ്ക്കല്‍

Picture

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍ തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഭക്തിപൂര്‍വം 2019 സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിന് തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു എട്ടാംവര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

 

സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സി.എം; സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.

 

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിêസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. കാള്‍ പീബര്‍, 2012 ല്‍ ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിന് മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.

 

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. æര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്ക് ഭാരത ക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ഉള്ളവരും, ഇല്ലാത്തവരും, സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, രോഗശാന്തി ആഗ്രഹിക്കുന്നവരും, പശ്ചാത്തപിക്കുന്നവരും, അന്യായപലിശക്കാരും, അവസരവാദികളും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണല്ലോ.
മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാé തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

 

നവവൈദികനും, ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാര്‍ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരിയുമായ റവ. ഫാ. രാജീവ് വലിയവീട്ടില്‍ ആണ് ഈ വര്‍ഷത്തെ തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം മറ്റനേകം വൈദികരും സഹകാര്‍മ്മികരാവും.

 

സീറോമലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒìചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്ക് സുവര്‍ണാവസരം.  ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍çം സ്വാഗതം.

 

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവêടെ നേതൃത്വത്തില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പെരുനാളില്‍ പങ്കെടുക്കാന്‍ താന്ര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം മൂന്നുമണിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ 6309015724, ടോം പാറ്റാനി 2674567850



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code