Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കളത്തില്‍ സ്റ്റാന്‍ലിയ്ക്ക് ഫോമാ മെട്രോ റീജിയന്‍ പൂര്‍ണ്ണ പിന്തുണ പ്ര്യഖ്യാപിച്ചു   - കൊച്ചിന്‍ ഷാജി

Picture

ന്യൂയോര്‍ക്ക്: ഫോമായുടെ അടുത്ത ജനറല്‍ സെക്രെട്ടറി സ്ഥാനത്തേയ്ക്ക് കളത്തില്‍ സ്റ്റാന്‍ലിയെ, ഫോമാ മെട്രോ റീജിയന്‍ ഒറ്റകെട്ടായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ ജോയിന്റ് സെക്രെട്ടറിയായും, മെട്രോ റീജിയണല്‍ വൈസ് പ്രേസിഡന്റായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാന്‍ലി നമുക്കെല്ലാവര്‍ക്കും വളരെ സുപരിചിതനാണ്. ഫോമായിലെ പ്രവര്‍ത്തന പരിചയവും, പ്രായത്തിന്റെ പക്വതയും, യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും കൂടി കൂട്ടിച്ചേര്‍ത്തു വിലയിരുത്തിയാല്‍, ഫോമായുടെ ജനറല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് ഇത്രയും മികച്ച വിക്തിത്വമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഫോമാ മെട്രോ റീജിയന്‍ ആര്‍. വി. പി കുഞ്ഞു മാലിയില്‍ അധ്യക്ഷപ്രസംഗത്തില്‍ പരാമര്‍ശിച്ചു.

 

ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലെ രാജധാനി റസ്റ്ററന്റില്‍ വെയ്ച്, ആഗസ്ത് പതിനെട്ടാം തീയതി ഞായറാഴ്ച വൈകിട്ട് കൂടിയ റീജിയണല്‍ മീറ്റിങ്ങില്‍ വെയ്ച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. റീജിയണിലെ എല്ലാ അസ്സോസിയേഷനുകളുടെയും സാന്നിധ്യം ഈ പ്രഖ്യാപനത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പ്രവര്‍ത്തനമികവുകൊണ്ട് വളരെയേറെ ദേശീയ ശ്രദ്ധനേടിയ റീജിയനും കൂടിയാണ് ഇത്. നേതാക്കളുടെ ദൗര്‍ലഭ്യം ഒട്ടും ഏശിയിട്ടില്ലാത്ത റീജിയനാണ് മെട്രോ റീജിയന്‍ എന്ന് എടുത്തുപറയേണ്ടതായുണ്ട്.

 

മെട്രോ റീജിയന്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായും, കൂട്ടായും പ്രവര്‍ത്തിക്കുമെന്ന് റീജിയണല്‍ സെക്രട്ടറി ജെയിംസ് മാത്യു, ട്രെഷറര്‍ പൊന്നച്ചന്‍ ചാക്കോ, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ നാഷണല്‍ കമ്മിറ്റി മെംബേര്‍സായ ബെഞ്ചമിന്‍ ജോര്‍ജ് , ചാക്കോ കോയിക്കലേത്ത്, ഫിലിപ്പ് മഠത്തില്‍ ജുഡീഷറി കൌണ്‍സില്‍ സെക്രട്ടറ), അഡവൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍, വൈസ് ചെയര്‍ ജോര്‍ജ് തോമസ്, വറുഗീസ് കെ ജോസഫ് (ഫോമാ ക്രെഡന്‍ഷ്യല്‍ റിവ്യൂ കമ്മിറ്റി ചെയര്മാന്‍), ഫോമാ മുന്‍ ജനറല്‍ സെക്രെട്ടറിയും, ട്രെഷററുമായ ഷാജി എഡ്‌വേഡ്, അസോസിയേഷന്‍ പ്രസിഡന്റ്മാരായ അജിത് കൊച്ചുതുടിയില്‍( കെസി എ എന്‍ എ), മാത്യു തോമസ് (ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍), വിന്‍സെന്റ് സിറിയക് ( കേരളം സമാജം), ജോസ് ചുമ്മാര്‍ (കേരളാ സെന്റെര്‍), ബേബി ജോസ് (മലയാളീ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ), മാത്യു തോയയില്‍ (ലിംകാ ), ഡിന്‍സില്‍ ജോര്‍ജ് (നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളീ അസോസിയേഷന്‍), തോമസ് തോമസ് ( മലയാളീ അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ് ), ഇടിക്കുള ചാക്കോ (കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്), ഫോമായുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷാജി മാത്യു, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് മാരായ ഫ്രെഡ് കൊച്ചിന്‍, ഡോ. ജേക്കബ് തോമസ്, വറുഗീസ് ജോസഫ്, ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി സണ്ണി കോന്നിയൂര്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍ സജി എബ്രഹാം , അസോസിയേഷന്‍ ഭാരവാഹികളായ ബേബി കുര്യാക്കോസ് , വറുഗീസ് ചുങ്കത്തില്‍ , സക്കറിയ കരുവേലില്‍ , പോള്‍ ജോസ് , ജെയ്‌സണ്‍ ജോസഫ്, രാജു എബ്രഹാം, തോമസ് ഉമ്മന്‍, റിനോജ് കോരുത്, ശ്രീനിവാസന്‍ പിള്ള , വിജി എബ്രഹാം, തോമസ് ഏടത്തികുന്നേല്‍, ജോയ്കുട്ടി തോമസ്, വില്‍സണ്‍ ബാബുകുട്ടി, ഇടിക്കുള ചാക്കോ, മെര്‍ലിന്‍ എബ്രഹാം, ചാക്കോ ജോര്‍ജ് കുട്ടി, സജി മാത്യു , മാമന്‍ എബ്രഹാം, ഷാജി ജേക്കബ് , കുമാര്‍, തോമസ് കോലടി എന്നിവര്‍ ഈ അവസരത്തല്‍ അറിയിച്ചു.

 

ഞങ്ങളുടെ ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍ലി കളത്തിലിനെ വന്പിച്ച ഭൂരിപക്ഷത്തില്‍ ദയവായി വിജയിപ്പിയ്ക്കണമെന്ന് മെട്രോ റീജിയന്‍ ഭാരവാഹികള്‍ ഒന്നടങ്കം ഫോമായുടെ പ്രവര്‍ത്തകരോട് വിനീതമായി അഭ്യര്‍ത്ഥിച്ചു. ജെയിംസ് മാത്യു സ്വാഗതം പറഞ്ഞ മീറ്റിങ്ങില്‍, പൊന്നച്ചന്‍ ചാക്കോ നന്ദിയും അറിയിച്ചു. തനിക്കു നല്‍കിയ നിസ്സീമമായ പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്റ്റാന്‍ലി കളത്തില്‍ റീജിയനോടുള്ള കടപ്പാടും കൈമാറി.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code