Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാന്‍സര്‍ രോഗം: കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിത ഗവേഷണ കേന്ദ്രം

Picture

സാന്‍ ഡിയാഗോ ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം . തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ നല്‍കാനും കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ "ഇല്യൂമിന" എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും , ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് "ഇല്യൂമിന".

 

ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും, മറ്റു ജനിതക രോഗങ്ങളും, മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും, അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു. മനുഷ്യ ശരീരത്തിലെ ഉചഅ യും ഞചഅ യും പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയില്‍ കൂടി ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് "ഇല്യൂമിന". ഓരോ മനുഷ്യന്റെയും ആരോഗ്യവും ,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിന്‍ നിര്‍മ്മിക്കുക എന്നാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ 'ഇല്യൂമിന' ക്ലിനിക്കല്‍ ജീനോമിക്‌സ് ഡിപ്പാര്‍ട്‌മെന്‍റ് വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാന്‍സര്‍ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.

 

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തെക്കുറിച്ചു കുമ്മനം വിശദീകരിച്ചു. ഇല്യൂമിനായുമായി സഹകരിക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുടെ കത്ത് കുമ്മനം കൈമാറി.

 

ക്യാന്‌സറും പാരമ്പര്യരോഗങ്ങളും നിര്‍ണയിക്കാന്‍ നടത്തിവരുന്ന ഗവേഷണങ്ങളും അതുമായി ബന്ധപെട്ടു നടത്തുന്ന പോപുലേഷന്‍ ജീനോമിക്‌സ്‌നെ കുറിച്ചും റയാന്‍ ടഫ്റ്റ് വിശദീകരിച്ചു.

 

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ "ഇല്യൂമിന" ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങള്‍ നോക്കിക്കണ്ടു. തുടര്‍ന്നാണ് മേധാവികളുമായി ചര്‍ച്ച നടത്തിയത്. ഗവേഷണ രംഗത്തു കൈകോര്‍ക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം പറഞ്ഞു. ഗ്ലോബല്‍ ഓണ്‍കോളജി മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്‌മെന്റിലെ സാന്ദ്ര ബല്ലാര്‍സസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജെന്‍ കരോള്‍, സപ്ലൈ ചെയിന്‍ ഡിപ്പാര്‍ട്‌മെന്റിലെ സീനിയര്‍ മാനേജര്‍ ശ്യാം ശങ്കര്‍, ജനിതക വിഭാഗം ഗവേഷക അനിത പൊറ്റെക്കാട് , മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. റയാന്‍ ടഫ്റ്റ് നിര്‍ദ്ദേശിച്ചതനുസരിച്ചു 'ഇല്യൂമിന' ഏഷ്യ പെസഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചല്‍ വൈറ്റുമാനുമായി കുമ്മനം അടുത്ത ആഴ്ച ആസ്‌ടേലിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തും.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code