Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോകമെമ്പാടുള്ള മലയാളികള്‍ക്ക് ഫോമായുടെ ഓണാശംസകള്‍   - പന്തളം ബിജു തോമസ്, പി.ആര്‍.ഒ

Picture

ഡാളസ്: കാലവര്‍ഷം മാറി, മാനം തെളിഞ്ഞു, സമ്പത്തും സമൃദ്ധിയും ക്ഷേമ, ഐശ്വര്യാദികളും പ്രദാനംചെയ്യാന്‍ ഓണത്താറെത്തി. മലയാളികളുടെ മനം കവരാന്‍ എഴുന്നെള്ളുന്ന, മാവേലി മന്നനെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ഒരുങ്ങിക്കഴിഞ്ഞു. പണ്ഡിതന്‍റെയും, പാമരന്‍റെയും കുചേലന്‍റെയും, കുബേരന്‍റെയും, അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണാഘോഷങ്ങള്‍. ഒത്തുചേരലിന്റെ ആഘോഷമാണ് നമുക്ക് ഓണം. ഈ വേളയില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എല്ലാവര്ക്കും സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും സുകൃതം പേറുന്ന ഒന്നാംശസകള്‍ അറിയിച്ചു.

 

മഹാബലി ചക്രവര്‍ത്തിയുടെ നന്മകള്‍ മാത്രം ശിരസ്സാവഹിക്കുന്നവരാണ് നമ്മള്‍. എല്ലാവരെയും ഒരുപോലെ കാണുക, സ്‌നേഹിക്കുക, സഹായിക്കുകയെന്നത് ഓണത്തിന്റെ സന്ദേശമാണ്. ജാതി മത ഭേദമെന്യേ, പ്രളയ ദുരിത കയത്തില്‍ നിന്നും ഒറ്റകെട്ടായി നമ്മള്‍ നീന്തിക്കയറി കരുപ്പിടിപ്പിച്ച ഈ ഓണം അനേകം കുടുംബങ്ങള്‍ക്ക് അത്താണിയാകുവാന്‍ ഫോമാ മുഖാന്തരമായി. ഈ ഓണം അവര്‍ക്കു മധുരക്കനിയാണ്. അവരുടെ സന്തോഷത്തില്‍, നമ്മള്‍ക്കും ഒത്തൊരുമിച്ചു ഈ ഓണ വേളയില്‍ പങ്കുചേര്‍ന്ന് ആഘോഷിക്കാം.

 

ലോകത്തിന്റെ നാനാഭാഗത്തായി അധിവസിക്കുന്ന എല്ലാ മലയാളികള്‍ക്കും, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റീജിയണല്‍ വൈസ് പ്രെസിഡെന്റ്‌സ്, നാഷണല്‍ കമ്മറ്റി മെംബേര്‍സ് എന്നിവര്‍ ഒത്തോരുമിച്ച് ഓണാംശംസകളേകി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code