Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളിക്ക് ന്യൂയോർക്കിൽ ഉന്നത പദവി   - മാത്യുക്കുട്ടി ഈശോ

Picture

ന്യൂയോർക്ക്:  ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിന്റെ കീഴിലുള്ള അഞ്ച് ബോറോകളുടെയും ബിസിനസ് സെന്ററുകളുടെ സീനിയർ ഡയറക്ടറായി മലയാളിയായ മാത്യു ജോഷ്വ നിയമതനായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഈ ഉന്നത പദവിയിലെത്തുന്നത്. ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളായ ബ്രോൺസ്, ബ്രൂക്ക്‌ലിൻ, മൻഹാറ്റൻ, ക്യൂൻസ്, സ്റ്റാറ്റൻ ഐലന്റ് എന്നിവയിലെ പാർക്കിംഗ് വയലേഷൻ ടിക്കറ്റ്, പ്രോപ്പർട്ടി ടാക്സ് എന്നിവയുടെ പ്രോസസ്സിംഗ് നടപടികൾ ഈ ബിസിനസ് സെൻററുകളിലൂടെയാണ് നടക്കുന്നത്.

 

കഴിഞ്ഞ അഞ്ചു വർഷമായി ബ്രൂക്ക്ലിൻ ബിസിനസ് സെന്ററിന്റെ മാനേജരായി മാത്യൂ ജോഷ്വ സേവനം അനുഷ്ഠിക്കുകയായിരുന്നു. അഞ്ച് ബിസിനസ് സെന്ററുകളിലെ ട്രഷറി ആൻഡ് പേയ്മെന്റ് സർവ്വീസ് പേയ്മെന്റ് ഓപ്പറേഷൻസ് ഡിവിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളുടെയും കസ്റ്റമർ സർവ്വീസ് കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയാണ് ജോഷ്വയിൽ നിക്ഷിപ്തമായിരിക്കുന്നത്. 1996 മുതൽ ഫിനാൻസ് ഡിപ്പാർട്ടമെൻറിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു വരുന്ന മാത്യു, മൂന്ന് ബോറോകളിലെ ബിസിനസ് സെന്ററുകളിൽ ഇതിനകം ജോലി ചെയ്തിട്ടുണ്ട്. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷനിൽ പാർക്കിംഗ് വയലേഷൻ ബ്യൂറോയിൽ ചെയ്ത സേവനവും ഈ സ്ഥാനക്കയറ്റത്തത്തിന് പ്രയോജനകരമായി. ട്രഷറി ആൻഡ് പേയ്മെന്റ് സർവ്വീസസ് ഡെപ്യൂട്ടി കമ്മീഷണർ ജെഫ്രി ഷീർ സ്ഥാനക്കയറ്റ ഉത്തരവിറക്കി മാത്യുവിനെ അഭിനന്ദനവും അറിയിച്ചു. യോർക്ക് കോളേജിൽ നിന്നും ഇൻഫർമേഷൻ സിസ്റ്റംസ് മാനേജ്മെന്റിൽ സയൻസ് ബിരുദം കരസ്ഥമാക്കിയ മാത്യു പത്തനംതിട്ട സ്വദേശിയാണ്.

 

2017 മുതൽ സി.എസ്.ഐ സഭ നോർത്ത് അമേരിക്കൻ കൗൺസിലിന്റെ  ജനറൽ സെക്രട്ടറിയായ മാത്യു ജോഷ്വ, ന്യൂയോർക്കിലെ വിവിധ സാമുദായിക-സാമൂഹിക-സാംസ്കാരിക സംഘടനകളിൽ അംഗവും  സീഫോർഡ് സി.എസ്.ഐ സഭാംഗവുമാണ്.  പുതു തലമുറ യുവാക്കൾക്ക് പ്രാധിനിത്യം നൽകി കഴിഞ്ഞ വർഷം രൂപം കൊണ്ട ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (NYMA) സെക്രട്ടറിയും സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. ഭാര്യ പ്രീതി ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. മക്കൾ ജെയ്മി, ജെയ്സി, ജെയ്ഡൻ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code